ആലപ്പുഴ: കടുത്ത വേനലിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേനലവധിക്ക് വിദ്യാര്‍ഥികള്‍ക്ക് വേനല്‍ക്കാല ക്ലാസുകള്‍ എടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ജില്ലാ ദുരന്തനിവാരണ അതോറിട്ടി അധ്യക്ഷയും ജില്ലാ കളക്ടറുമായ ആര്‍.ഗിരിജയുടെ ഉത്തവവ് ദീര്‍ഘിപ്പിച്ചു. ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. മെയ ്21 വരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിരോധനം നില നില്‍ക്കും. പ്രൊഫഷണല്‍ കോളജുകള്‍ക്കും ഈ കാലയളവില്‍ പ്രഖ്യാപിച്ചിട്ടുള്ള പരീക്ഷകള്‍ക്കും ഈ ഉത്തരവ് ബാധകമല്ല. ഇക്കാലയളവില്‍ കുട്ടികളെ വെക്കേഷന്‍ ക്ലാസുകള്‍ക്കോ സ്‌പെഷല്‍ ക്ലാസുകള്‍ക്കോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ വരുത്താന്‍ പാടുള്ളതല്ല എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
















