ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി പര്യടനം ആറാം ദിവസം പിന്നിടുമ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കി ജനകീയനായി പി.എസ്. ശ്രീധരന്‍പിള്ള മുന്നേറുകയാണ്. യാത്രയിലുടനീളം ജനങ്ങള്‍ അവരുടെ വേദനയും നൊമ്പരങ്ങളും അദ്ദേഹവുമായി പങ്കുവെയ്‌ക്കുന്നു. അവസാനവട്ട പര്യടനത്തില്‍ മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുവാനുള്ള ശ്രമത്തിലാണ് ശ്രീധരന്‍പിള്ള.
ഇന്നലെ പുലിയൂര്‍, ബുധനൂര്‍ പഞ്ചയത്തുകളിലായിരുന്നു ശ്രീധരന്‍പിളളയുടെ പര്യടനം. കോരിച്ചൊരിയുന്ന മഴയിലും ആവേശം ഒട്ടും ചോരാതെയായിരുന്നു പര്യടനം. നൂറുകണക്കിന് പ്രവര്‍ത്തകരുടെ ജയാരവങ്ങളോടെയായിരുന്നു പര്യടനത്തിന് തുടക്കം കുറിച്ചത്. വാദ്യമേളങ്ങളും കരഘോഷങ്ങളും സ്വീകരണങ്ങള്‍ക്ക് കൊഴുപ്പുപകര്‍ന്നു. ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലായായിരുന്നു പഞ്ചായത്തില്‍ സ്വീകരണം ഒരുക്കിയിരുന്നത്. റോഡിന് ഇരുവശവും സ്ഥാനാര്‍ത്ഥിയെ കാണാന്‍ കാത്തുനിന്നവര്‍ അവരുടെ നേതൃത്വത്തില്‍ സ്വീകരണങ്ങളൊരുക്കി. പ്രചാരണ വാഹനത്തില്‍ നിന്ന് ഇറങ്ങി അവരുടെ സ്വീകരണവും ഏറ്റുവാങ്ങി.
വള്ളിക്കാവ്, കുളിയ്‌ക്കാംപാലം, വാഴക്കൂട്ടം, പാലച്ചുവട് ആയുര്‍വേദ ആശുപത്രി, പൊണ്ണത്തറ, ആര്‍ത്തറ, കുറ്റിയില്‍ ജംഗ്ഷന്‍, തോപ്പില്‍ചന്ത, തൈയൂര്‍ ജംഗ്ഷന്‍, എണ്ണയ്‌ക്കാട് തെക്കെങ്ങലുംമൂട്, കുറുമൂട്ടില്‍പടി, പെരിങ്ങേലിപ്പുറം ക്ഷേത്രം, ഗ്രാമം മേഖലകളിലെ യോഗങ്ങള്‍ക്കുശേഷം ഉളുന്തിയില്‍ പര്യടനം സമാപിച്ചു.
ഓരോ സ്വീകരണ സ്ഥലത്തും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പങ്കടുത്തത്. എന്‍ഡിഎയുടെ രാഷ്‌ട്രീയ ദര്‍ശനവും,വികസന കാഴ്ചപ്പാടും, ഇരുമുന്നണികളും വരുത്തിയ ദുരിതങ്ങളും വോട്ടര്‍മാര്‍ക്ക് മുന്‍പില്‍ സ്ഥാനാര്‍ത്ഥി അവതരിപ്പിച്ചു.
















