ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാന്യത ചെന്നിത്തലയില്‍ നിന്നും പഠിക്കേണ്ടതില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. മോദിയെ വിമര്‍ശിക്കുമ്പോള്‍ സന്തോഷിക്കുകയും മോദി വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുകയും ചെയ്യുന്ന ചെന്നിത്തലയും കോണ്‍ഗ്രസ്സുമാണ് മര്യാദ പഠിക്കേണ്ടത്. ദളിത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ കേരള ആഭ്യന്തരമന്ത്രി ഭരണത്തിലെ ദളിത് പീഡനകഥ പറയുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നത് പോലെയാണ്. മതേതര മേലങ്കിയണിഞ്ഞ് കേരളം ഭരിച്ച ചെന്നിത്തലക്ക് ജനങ്ങളെ പറ്റിക്കാനുള്ള മറയാണ് മതേതരത്വം. കേരളത്തില്‍ ബിജെപിയുടെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വോട്ട് തട്ടാനുള്ള തന്ത്രം ഈ തെരഞ്ഞെടുപ്പില്‍ വിലപോകില്ല. എന്‍ഡിഎ സഖ്യം വിജയം നേടുമെന്ന് ജില്ലാ നേതൃത്വയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
















