അമ്പലപ്പുഴ: അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തുകളെ ഇളക്കി മറിച്ച് എല്‍.പി. ജയചന്ദ്രന്റെ വാഹന പര്യടനം. ഇന്നലെ രാവിലെ മുതല്‍ തന്നെ ഇടതു വലതു കോട്ടകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എല്‍.പി. ജയചന്ദ്രന് വാഹന പര്യടനം ആരംഭിച്ചു. പൂത്തോപ്പ്, തോട്ടപ്പള്ളി, കൊട്ടാരവളവ്, പുന്നല, പുറക്കാട്, പായല്‍കുളങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ സ്വീകരണമാണ് ജയചന്ദ്രനു ലഭിച്ചത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടതു വലതു മുന്നണികളുടെ പ്രചാരണ പരിപാടികളില്‍ കാണാത്ത ജനപിന്തുണയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്. ഇത് ഇരുമുന്നണികളെയും ഒന്നുപോലെ ആശങ്കയിലാക്കുന്നു.
ഇന്നലെ രാവിലെ തോട്ടപ്പള്ളിയില്‍ നിന്നാരംഭിച്ച വാഹന പര്യടനം അമ്പലപ്പുഴ തെക്കു പഞ്ചായത്തില്‍ വ്യാസ ജങ്ഷനില്‍ സമാപിച്ചു. യാത്രയില്‍ മണ്ഡലം കമ്മറ്റിയംഗം പി.സി. മധുസൂദനന്, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍ അമ്പലപ്പുഴ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ പി. ലിജു, വിജയനാഥ്, ജില്ലാസമിതിയംഗം ഡി. കൃഷ്ണന്, രമണന് തുടങ്ങിയവര്‍ സംസാരിച്ചു.
















