തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പിആര്‍ഡി ചേമ്പറില്‍ ചീഫ് സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക. ഹയര്‍ സെക്കന്ററി പരീക്ഷാ ബോര്‍ഡ് കഴിഞ്ഞയാഴ്ച തന്നെ പരീക്ഷാ ഫലം അംഗീകരിച്ചിരുന്നു.
ഇക്കുറി വിജയശതമാനം വര്‍ധിപ്പിക്കുന്നതിന് പ്ലസ് ടുവിന് മോഡറേഷന് ഏര്‍പ്പെടുത്താന്‍ പരീക്ഷാബോര്‍ഡ് യോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം 83.56 ആയിരുന്നു വിജയശതമാനം.
ഇത്തവണ അത് 83 ല്‍ താഴെയാകും. ഹയര്‍ സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകളില്‍ ഇത്തവണ വിജയശതമാനം കുറയുമെന്നാണ് സൂചന. വിഎച്ച്എസ്ഇക്ക് മോഡറേഷന് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: