ചുനക്കരയിലും നഗരസഭയിലും
പി.എം. വേലായുധന് ആവേശകരമായ സ്വീകരണം
മാവേലിക്കര: ചുനക്കര പഞ്ചായത്തിലും മാവേലിക്കര നഗരസഭാ പ്രദേശത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എം. വേലായുധന് ആവേശകരമായ സ്വീകരണങ്ങള്‍. രാവിലെ ചുനക്കര കോട്ടമുക്കില്‍ നിന്നും സ്വീകരണം ആരംഭിച്ചു. ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് ബി. സത്യപാല്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ചുനക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു.
പുത്തന്‍പുരയ്‌ക്കല്‍, കല്ലിപൂന്തല്‍, പാങ്കാവ്, കടയ്‌ക്കത്തറ കോളനി, വരയണ്ണൂര്‍, കൊല്ലശ്ശേരിത്തറ, കടമ്പാട്ട് ജംഗ്ഷന്‍, തുരുത്തിയില്‍, വാക്കയില്‍, കൊയ്‌പ്പള്ളില്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ചുനക്കര ചന്തയില്‍ സമാപിച്ചു.
ഉച്ചയ്‌ക്ക് ശേഷം തഴക്കര ഓവര്‍ബ്രിഡ്ജിനു സമീപത്തുനിന്നും ആരംഭിച്ചു. ആശുപത്രി ജംഗ്ഷന്‍, പോറാട്ടുകാവ്, കോളേജ് ജംഗ്ഷന്‍, ഉമ്പര്‍നാട്, പുന്നമൂട്, മിനി സിവില്‍ സ്റ്റേഷന്‍, ആല്‍ത്തറ ജംഗ്ഷന്‍, പൊന്നാരംതോട്ടം, കണിയാന്റെ കിഴക്കേതില്‍, മറ്റം വടക്ക്, ലങ്കമുക്ക്, കുരുവിക്കാട്, കണ്ടിയൂര്‍ കിഴക്കേ ആല്‍ത്തറ, കോളാറ്റ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പുതിയകാവില്‍ സമാപിച്ചു.
ഓരോ സ്ഥലങ്ങളിലും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റി നല്‍കാതെ മണ്ഡലത്തിലെ ജനങ്ങളെ ഇടത്-വലത് മുന്നണികള്‍ കബളിപ്പിക്കുകയായിരുന്നു. ഒരു മാറ്റത്തിനായി മണ്ഡലത്തിന്റെ മനസ്സ് പാകമായി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ തെളിവാണ് സ്വീകരണ സ്ഥലങ്ങളിലെ ജനപങ്കാളിത്തമെന്നും വേലായുധന്‍ പറഞ്ഞു.
















