ആലപ്പുഴ: വഴിച്ചേരിയിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് കോമ്പൗണ്ടില്‍ തന്നെയുള്ള ഉയരത്തിലുള്ള വാട്ടര്‍ ടാങ്കിന്റെ മുകളിലേക്കു കയറാനുള്ള പടിക്കെട്ടുകള്‍ തകര്‍ന്നിട്ടു മാസങ്ങള്‍. പലപ്പോഴും സിമന്റ് പാളികള്‍ അടര്‍ന്നു വീഴുന്നു. അവിടെ അതിന്റെ കീഴിലുള്ള ആര്‍ഒ പ്ലാന്റില്‍ നിന്നു വെള്ളം എടുക്കാന്‍ അനേകം പേരാണ് ദിവസവും എത്തുന്നത്. അവരുടെ തലയ്‌ക്കു മുകളിലാണ് എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാം എന്ന വിധത്തില്‍ പടികള്‍. അതു വീണാല്‍ വന്‍ ദുരന്തമാകും സംഭവിക്കുക. എന്ത് അപകട കാരണമാണെങ്കിലും ഒരു ബോര്‍ഡ് എഴുതി വച്ചാല്‍ ഉത്തരവാദിത്വം തീര്‍ന്നെന്നാണ് അധികൃതരുടെ മനോഭാവം. ‘സൂക്ഷിക്കുക, കോവണി അപകടത്തില്‍’ എന്നു എഴുതി വച്ചതില്‍ അധികൃതരുടെ ഉത്തരവാദിത്വം കഴിഞ്ഞു. അടിയന്തരമായി കോവണി പുതുക്കി പണിയണമെന്നാണ് ആവശ്യം ഉയരുന്നത
















