മുഹമ്മ: പി. കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന ചേരിതിരിവ് അടിയില്‍ കലാശിച്ചു. ഔദ്യോഗിക വിഭാഗവും തീയിട്ടവരും തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. ഔദ്യോഗിക വിഭാഗത്തിലെ എല്‍സി മെമ്പറുടെ മകനും വിഎസ് വിഭാഗക്കാരനായ നേതാവിന്റെ മകനും തമ്മില്‍ ജ്വാലാ വായനശാലയ്‌ക്ക് സമീപം ഇന്നലെ ഉച്ചയോടെ ഏറ്റുമുട്ടലുണ്ടായത്. ഇവിടെ കടുത്ത വിഭാഗീയത നില നില്‍ക്കുകയാണ്. സ്മാരകം തീയിട്ടവര്‍ വിഎസ് വിഭാഗക്കാരാണെന്നാണ് ആക്ഷേപം. ക്രൈംബ്രാഞ്ച് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലും വിഎസ് വിഭാഗത്തിലെ ലതീഷ് ബി. ചന്ദ്രന്‍, പി സാബു, ദീപു, രാജേഷ്‌രാജന്‍, പ്രമോദ് എന്നിവര്‍ പ്രതികളാണ്. തെരഞ്ഞെടുപ്പായതിനാല്‍ പുറമെ അറിയാതിരിക്കാന്‍ കേസ് ഒതുക്കി തീര്‍ത്തിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വിഭാഗീയത ഒതുക്കി തീര്‍ക്കാന്‍ സിപിഎം സംസ്ഥാന, ജില്ലാ നേതാക്കള്‍ വരെ ഇടപെട്ടെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിലും ഇത് സാരമായി ബാധിക്കു
















