നമ്മളില്‍ലരും ഭാവിയിലോ ഭൂതകാലത്തോ ആണ് ജീവിക്കുന്നത്. പിന്നിട്ടകാലത്തനുഭവിച്ച വേദനകളെപ്പറ്റി വിഷമിക്കുക, അല്ലെങ്കില്‍ ഭാവിയില്‍ എന്താവുമെന്ന് വ്യാകുലപ്പെടുക, ഇതല്ലേ മക്കള്‍ സാധാരണചെയ്യുന്നത്? വര്‍ത്തമാനകാലത്തെ സന്തോഷംപോലും പലരും അറിയുന്നില്ല. ജീവിതത്തിലെ സൗന്ദര്യവും സന്തോഷവും നമ്മള്‍ മറക്കുന്നു. നമ്മുടെ മനസിന്റെ സ്ഥിതിതന്നെയാണ് ഇതിനു കാരണം.
നമ്മള്‍ ഒരു തയ്യല്‍ക്കാരനെപ്പോലെ ആകണം എന്നു പറഞ്ഞാല്‍ സംശയിക്കാം. ഓരോതവണയും നമ്മള്‍ അയാളുടെ അടുത്ത് പോകുമ്പോള്‍ അളവെടുത്താണ് നമുക്ക് പുതിയ വസ്ത്രം തുന്നുന്നത്. മുന്‍പുചെന്നപ്പോഴുള്ള അളവ് തയ്യല്‍ക്കാരന്റെ പുസ്തകത്തില്‍ വ്യക്തമായിട്ടുണ്ടെങ്കിലും ഇത്തവണയും അയാള്‍ അളവെടുക്കും. കൈയുടെ വണ്ണം കൂടിയോ കുറഞ്ഞോ, ഉയരം കൂടിയോ എന്നൊക്കെ അയാള്‍ പ്രത്യേകം പ്രത്യേകംഅളന്ന് നോക്കും.
നേരത്തെ എത്ര വണ്ണം ഉണ്ടായിരുന്നു എന്നതില്‍ അയാള്‍ക്കൊരു വിഷയമേയല്ല ഇപ്പോഴുള്ളഅളവ് അനുസരിച്ചുമാത്രമാണ് വസ്ത്രം തുന്നേണ്ടത്.മുന്‍കാലത്തെപറ്റി അയാള്‍ക്ക് ചിന്തിക്കാന്‍ ഒന്നുമില്ല. നടപ്പുകാലത്തേകുറിച്ച് മാത്രമുള്ളതു വിഷയം മാത്രമാണ് നമ്മുടെ മുന്നിലുള്ളത്.
















