Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എം.ടി.രമേശിന് മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, ആറന്മുള പഞ്ചായത്തുകളില്‍ സ്‌നേഹോഷ്മള വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 07:29 pm IST
in Pathanamthitta

പത്തനംതിട്ട: ആറന്മുള നിയോജകണണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന് മണ്ഡലത്തിലെ മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, ആറന്മുള പഞ്ചായത്തുകളില്‍ ആവേശ്വോജ്വല സ്വീകരണം. ഓരോ സ്വീകരണ സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം കേള്‍ക്കാനും ഹാരമണിയിച്ച് സ്വീകരിക്കാനും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെത്തി. ഇടതു വലതു മുന്നണികളുടെ അവിശുദ്ധ സഖ്യവും മാറിമാറി ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തിന്റെയും മണ്ഡലത്തിന്റെയും വികസനത്തെ പിന്നോട്ടടിച്ചതുമെല്ലാം എന്‍ഡിഎ നേതാക്കന്മാര്‍ സ്വീകരണ യോഗങ്ങളില്‍ വിശദീകരിച്ചു. ആറന്മുളയിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തി ഒരു നാടിന്റെ സംസ്‌ക്കാരത്തേയും പൈതൃകത്തേയും വികസനത്തിന്റെ പേരില്‍ നശിപ്പിക്കാനുള്ള ശ്രമങ്ങളെ ധീരമായി നേരിട്ട് പരാജയപ്പെടുത്തിയ സമര ചരിത്രം നേതാക്കള്‍ ചൂണ്ടിക്കാട്ടി. ആറന്മുളയുടെ പൈതൃകം നശിപ്പിക്കുന്നതിനെതിരേ എം.ടി.രമേശ് അടക്കമുള്ള നേതാക്കന്മാര്‍ നടത്തിയ ഇടപെടലുകലും യോഗങ്ങളില്‍ വീശദീകരിക്കപ്പെട്ടു. അതേസമയം തന്നെ എന്‍ഡിഎയോ ബിജെപിയോ വിമാനത്താവളമടക്കമുള്ള വികസന സംരംഭങ്ങള്‍ക്ക് എതിരല്ലെന്നും പരിസ്ഥിതിയേയും പൈതൃകത്തേയും നശിപ്പിക്കുന്ന സംരംഭത്തെയാണ് എതിര്‍ത്തതെന്നും യോഗങ്ങളില്‍ വ്യക്തമാക്കപ്പെട്ടു. പത്തനംതിട്ട ജില്ലയില്‍ പരിസ്ഥിതിയ്‌ക്കും പൈതൃകത്തിനും കോട്ടം തട്ടാത്ത വിധം വിമാനത്താവളം വരുന്നതില്‍ ബിജെപി എതിരല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ആറന്മുളയിലെ മുരടിച്ച് കിടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര പദ്ധതികള്‍ പ്രയോജനപ്പെടുത്തി നടത്തിയെടുക്കാന്‍ കഴിയുമെന്നും കോളനികളില്‍ ദുരിതമനുഭവിക്കുന്നവര്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനാകുമെന്ന് സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എം.ടി.രമേശ് പറഞ്ഞു.

മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ സ്വീകരണ പരിപാടി തറയില്‍മുക്ക് ജംഗ്ഷനില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി പി.ആര്‍.ഷാജി മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.പ്രസന്നകുമാര്‍, ജില്ലാ സെക്രട്ടറി ബിന്ദുപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശി, രാധാമണിയമ്മ, ശ്രീകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍.ഗീതാകൃഷ്ണന്‍, പ്രഭാ രവീന്ദ്രന്‍, രാഗിണി വിശ്വനാഥന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി.വിശ്വനാഥന്‍, സെക്രട്ടറി എന്‍.കെ.പ്രസാദ്, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നെല്ലിക്കാലായില്‍ നടന്ന സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി.വിശ്വനാഥന്‍ സംസാരിച്ചു.

തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ സ്വീകരണ പരിപാടി നെടുമ്പ്രയാറില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളി സ്വീകരണത്തിന് ശേഷം തോട്ടപ്പുഴശ്ശേരി പൂച്ചേരി മുക്കില്‍ നടന്ന സമാപന സമ്മേളനം ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണിഉദ്ഘാടം ചെയ്തു. ആര്‍എസ്എസ് വിഭാഗ് സേവാപ്രമഖ് പി.ആര്‍.രാധാകൃഷ്ണന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി പി.ആരര്‍.ഷാജി, സമിതിയംഗം മാത്യു ഉമ്മന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി, പ്രകാശ്,സംയോജകന്‍ പ്രദീപ് കുമാര്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയപ്രകാശ് എന്നിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.

ആറന്മുള പഞ്ചായത്തിലെ ശാന്തിപുരിയില്‍ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന് സ്വീകരണം നല്‍കി സ്വീകരണ പര്യടനം ജില്ലാ സെക്രട്ടറി പി.ആര്‍.ഷാജി ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനാ പ്രവര്‍ത്തകരടക്കം വന്‍ ജനക്കൂട്ടമായിരുന്നു സ്ഥാനാര്‍ത്ഥി സ്വീകരണത്തിന് എത്തിയത്. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശി, സെക്രട്ടറി ബിന്ദു പ്രസാദ്, മഹിളാമോര്‍ച്ച കണ്‍വീനര്‍ മായാ രവീന്ദ്രന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ് , പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സുരേഷ് കുമാര്‍, രാധാമണിയമ്മ, സംയോജകന്‍ മധു തുടങ്ങിയവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.