Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരോഗ്യജീവിത ശാസ്ത്രശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 07:33 pm IST
in Samskriti

ആരോഗ്യജീവിത ശാസ്ത്രശാല

അദ്ധ്യായം-28

”നിങ്ങള്‍ അര്‍ജ്ജുനനെപ്പോലെ ശ്രദ്ധാലുക്കളാണെന്നു ഞാന്‍ പറഞ്ഞില്ലേ? ഭഗവാനും അതിനെ പിന്തുണച്ചപോലുണ്ട് കേട്ടോ.”

”അതെന്താ മുത്തച്ഛാ?” ഉണ്ണി ചോദിച്ചു.

”ശ്രദ്ധാത്രയ വിഭാഗയോഗം എന്നുപേരുള്ള പതിനേഴാം അദ്ധ്യായത്തിലാണ് നാം എത്തിയിരിക്കുന്നത്.”

”എങ്കിലും മുത്തച്ഛന്റെ പോക്ക് അല്‍പ്പം സ്പീഡിലായില്ലേ എന്നു ഒരു സംശയം” ഉമ പറഞ്ഞു.

”ഏയ്. അങ്ങനെ പറയാന്‍ വയ്യ. 15 ഉം 16 ഉം അദ്ധ്യായങ്ങള്‍ ഭഗവാന്റെ തിയറി ക്ലാസുകളിലായിരുന്നില്ലേ? ഞാനല്‍പ്പം ചുരുക്കി എന്നതു സത്യം. നിങ്ങള്‍ സൗകര്യംപോലെ ശ്രദ്ധിച്ചുവായിച്ചാല്‍ മതി.”

”രണ്ടു ക്ലാസിലും മിണ്ടാതിരുന്ന അര്‍ജ്ജുനന്‍ 17-ാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ ചോദ്യവുമായി നില്‍ക്കുന്നു മുത്തച്ഛാ!” ഉണ്ണി പറഞ്ഞു.

29- ”ഹേ, കൃഷ്ണാ! ശാസ്ത്രവിധികളില്‍ പലരും പല കാരണങ്ങളാല്‍ ഉപേക്ഷ കാട്ടാറുണ്ട്. എങ്കിലും വിശ്വാസപൂര്‍വം അവര്‍ ഭഗവാനെ ആത്മാര്‍ത്ഥമായി സേവിക്കുകയും ചെയ്യുന്നു. അവരുടെ അവസ്ഥ സത്വമോ, രാജസമോ, താമസമോ എന്നു വ്യക്തമാക്കിത്തരണേ” എന്നാണ് അര്‍ജ്ജുനന്റെ അപേക്ഷ.

”പൂര്‍വസംസ്‌കാരത്തില്‍നിന്നാണ് ഒരാളുടെ സ്വഭാവവും വിശ്വാസവുമൊക്കെ രൂപപ്പെടുന്നതെന്നു ഭഗവാന്‍ പറഞ്ഞു. പൂര്‍വ്വവാസനകള്‍ക്കനുസരിച്ചാവും ശ്രദ്ധ ദൃഢീകരിക്കുക. സാത്വികന്മാര്‍ ദേവന്മാരെ പൂജിക്കുമ്പോള്‍ രാജസന്മാര്‍ യക്ഷ-രക്ഷസ്സുകളെയും താമസശീലര്‍ ഭൂത-പ്രേതാദികളേയുമാണ് ആരാധിക്കുക. ആഹാരരീതിയിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം ഇവരിലെ വ്യത്യാസം വളരെ പ്രകടമായിരിക്കും.”

”മുത്തച്ഛാ! സാത്വികം, രാജസം, താമസം എന്നീ ഗുണങ്ങളെപ്പറ്റി നേരത്തെയും പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോള്‍ വീണ്ടും….”

”അതെ ഉണ്ണീ. 14-ാം അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ പറയുന്നതുകൂടി ചേര്‍ന്നാലേ ആ അറിവ് പൂര്‍ണവും ശാസ്ത്രീയവും ആകൂ. ശ്ലോകം ശ്രദ്ധിച്ചോളൂ:”

യാതയാമം ഗതരസം

പൂതി പര്യുഷിതം ച യല്‍

ഉച്ചിഷ്ടമപി ചാമേധ്യം

ഭോജനം താമസപ്രിയം 17-10

”പാചകം ചെയ്തിട്ടു ഒരു യാമം അഥവാ മൂന്നുമണിക്കൂര്‍ കഴിഞ്ഞ് ആ ഭക്ഷണം കഴിക്കുന്നവര്‍ താമസസ്വഭാവികളായിരിക്കും. രസംപോയതും ദുര്‍ഗന്ധമുള്ളതും തലേന്നു പാകം ചെയ്തതും വൃത്തിഹീനമായതും എച്ചിലായതുമായ ഭക്ഷണം നന്നല്ല എന്നു ഭഗവാന്‍ വ്യക്തതയോടെ പറഞ്ഞു.”

”കഷ്ടമേ, കഷ്ടം! ഞങ്ങളൊക്കെ അപ്പോള്‍ താമസശീലക്കാരാകുമല്ലോ മുത്തച്ഛാ! പാകം ചെയ്തു ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങളല്ലേ ദിവസങ്ങളോളം കഴിക്കുന്നത്!” ഉമ വേവലാതിയിലായി.

”ഭയപ്പെടേണ്ട. ഇനിയെങ്കിലും ആ ശീലം മാറ്റുവാന്‍ അമ്മയോടും അച്ഛനോടും പറഞ്ഞു ക്രമീകരണങ്ങള്‍ ചെയ്താല്‍ മതി. നമ്മുടെ പുരാതന ചികിത്സാ ശാസ്ത്രമായ ആയുര്‍വേദത്തിലും ഈ കാര്യങ്ങള്‍ പറയുന്നുണ്ട്. ആധുനിക ഇംഗ്ലീഷ് ചികിത്സാ വിദഗ്‌ദ്ധരും ഇതിനെ അനുകൂലിയ്‌ക്കുകയാണ്. അതായത്, ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനു അന്നേ കൊടുത്തത്, ഇന്നും പ്രസക്തമായ മെഡിക്കല്‍ വിദ്യാഭ്യാസം കൂടിയായിരുന്നു എന്നു സാരം. എന്നിട്ടും കൃഷ്ണനെ കുറ്റപ്പെടുത്തുന്നു, ഭഗവദ്ഗീതയെ പാഠ്യപദ്ധതിയില്‍നിന്നു മാറ്റിനിര്‍ത്തുന്നു നമ്മള്‍ എന്നതാണ് അത്ഭുതം!

”ഇനി ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടുമുള്ള തപസ്സിനെപ്പറ്റി പറയുന്ന ശ്ലോകങ്ങളില്‍ ഒരെണ്ണം കേള്‍ക്കൂ:

അനുദ്വേഗകരം വാക്യം

സത്യം പ്രിയഹിതം ച യല്‍

സ്വാധ്യായാഭ്യസനം ചൈവ

വാങ്മയം തപ ഉച്യതേ. 17-15

”അന്യനു മനോവിഷമം ഉണ്ടാക്കാത്തതും സത്യസന്ധവും കേള്‍ക്കാന്‍ ഇഷ്ടം തോന്നുന്നതും ഗുണമുള്ളതുമായ വാക്കുകളുടെ പ്രയോഗവും അദ്ധ്യാത്മ പഠന പരിശീലനങ്ങളുമാണ് വാക്കുകൊണ്ടുള്ള തപസ്സായി പറയപ്പെടുന്നത്. ആയുര്‍വേദത്തിലെ ദിനചര്യാക്രമത്തിലും ഇങ്ങനെ പറയുന്നുണ്ട്. ഇതൊക്കെയാണോ ആധുനിക വിദ്യാഭ്യാസ പദ്ധതിയില്‍ നിങ്ങള്‍ പരിശീലിക്കുന്നത്?”

”അല്ല മുത്തച്ഛാ. ഞങ്ങള്‍ക്കിതൊന്നും അറിഞ്ഞുകൂട. ഞങ്ങളിപ്പോള്‍ പലതരം യന്ത്രങ്ങളുമായി കൂട്ടുകൂടി യന്ത്രങ്ങളെപ്പോലെ നടക്കുകയാണ്. മുത്തച്ഛനില്‍നിന്ന് വിദ്യാഭ്യാസം നേടി ഈ ഗ്രാമശാന്തിയില്‍ ജീവിച്ചാല്‍ മതി എന്നുവരെ തോന്നുന്നുണ്ട്. എന്തു ചെയ്യാം! കാലം വല്ലാതെ മാറിപ്പോയില്ലേ?”

”സാരമില്ല. ഞാന്‍ ഗീതയിലെ പ്രധാനപ്പെട്ട കുറച്ചുകാര്യങ്ങള്‍ തിരഞ്ഞെടുത്തതും സംഗ്രഹിച്ചും പറഞ്ഞുവെന്നേയുള്ളൂ. ബാക്കിയുള്ളവ നിങ്ങള്‍ സ്വയം പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ശ്രദ്ധിച്ചാല്‍ മതി. പോകുമ്പോള്‍ ഇവിടെനിന്നു ഇഷ്ടമുള്ള ഒരു പുസ്തകം എടുത്തോളൂ. എപ്പോഴും അതു നിങ്ങള്‍ക്കു തുണയായിരിക്കട്ടെ.”

”ശരി. മുത്തച്ഛാ!”

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.