കരുനാഗപ്പള്ളി: 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.സദാശിവന് വന്‍വരവേല്‍പ്പാണ് മണ്ഡലത്തിലെ അങ്ങോളമിങ്ങോളം ലഭിച്ചുകൊണ്ടിരിക്കുന്നത്. കയറിന്റെയും കശുവണ്ടി ഫാക്ടറികളുടെയും നാടുകൂടിയായ ഇവിടങ്ങളില്‍ നടന്ന സ്വീകരണപരിപാടികളില്‍ വന്‍ജനത്തിരക്കാണ് അനുവഭപ്പെടുന്നത്.
വേനല്‍ചൂടിന്റെ കാഠിന്യമൊന്നും സ്വീകരണപരിപാടികളെ ബാധിച്ചില്ല. ഒരു മാസക്കാലമായി രാപകലില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാനാര്‍ത്ഥിയാണ് വി.സദാശിവന്‍.
ഓരോ സ്ഥലങ്ങളിലേയും ജനങ്ങളുടെ ആവേശതിമിര്‍പ്പിലാകുമ്പോള്‍ കൂടുതല്‍ ഉന്‍മേഷവനായി കാണുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഓച്ചിറ, ക്ലാപ്പന, തൊടിയൂര്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സ്വീകരണ പരിപാടികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയ കേന്ദ്രനേതാക്കളുടെയും വരവോടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പുത്തന്‍ ഉണര്‍വാണ് കൈവന്നിരിക്കുന്നത്. എവിടെയും എന്‍ഡിഎ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഏറെയും ചര്‍ച്ച. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക ബൂത്തുകളും കേന്ദ്രീകരിച്ച് രണ്ടുപ്രാവശ്യം ജനസമ്പര്‍ക്കം കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ സ്വീകരണപരിപാടികള്‍ക്കായി നൂറുകണക്കിന് ബൂത്തുകളാണ് കെട്ടി അലങ്കരിച്ചിരിക്കുന്നത്. നിരവധി വാഹനങ്ങളുടെയും നൂറുകണക്കിന് ബൈക്കുകളുടെയും അകമ്പടിയോടുകൂടി ഉള്ള സ്ഥാനാര്‍ത്ഥികളുടെ സ്വീകരണപരിപാടികള്‍. മറ്റു സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി അടുക്കും ചിട്ടയോടും കൂടിയാണ് നടത്തപ്പെടുന്നത്. വിവിധ ഭാഗങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ എ.സോമരാജന്‍, എ. വിജയന്‍, മൈതാനം വിജയന്‍, ആര്‍.രാജേഷ്, കൃഷ്ണന്‍കുട്ടി, ഓമനക്കുട്ടന്‍, അനീഷ്, സന്തോഷ്, രാജീവ്, വിദ്യാധരന്‍, സജി ബാബു, ലതാ മോഹന്‍, രാജിരാജ്, വരവിള രാധാകൃഷ്ണന്‍, ഗിരീഷ്, രാമചന്ദ്രന്‍, അജീഷ്, ജി.പി വേണു, ശോഭനന്‍, ഉത്തമന്‍ ഉണ്ണൂലേത്ത്, ഓച്ചിറ രവികുമാര്‍, വിനോദ്, സതീഷ് തേവാനത്ത്, പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















