പത്തനാപുരം: തെരഞ്ഞെടുപ്പ് ഫഌയിംഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പത്തനാപുരം മണ്ഡലത്തില്‍ നടത്തിവരുന്ന വാഹനപരിശോധന പ്രഹസനമാകുന്നു. പണം കൊടുത്ത് വോട്ടു വിലക്കുവാങ്ങാനും മറ്റ് അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കുമായി കോടികളാണ് എല്‍ഡിഎഫും യുഡിഎഫും മണ്ഡലത്തില്‍ ഒഴുക്കികൊണ്ടിരിക്കുന്നത്. ഈ സാഹചരത്തില്‍ ബന്ധപ്പെട്ട ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് ഇത്തരക്കാര്‍ക്ക് സഹായകരമാകുന്നുണ്ട്. മൂന്ന് ഫഌയിംഗ് സ്‌ക്വാഡ് ടീമുകളാണ് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനെന്ന രീതിയില്‍ വാഹന പരിശോധന നടത്തുന്നത്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും അനുഭാവികളുടെ വാഹനങ്ങള്‍ ഇവര്‍ പരിശോധിക്കില്ല എന്നതാണ് നിലവിലത്തെ രീതി. വാഹനത്തില്‍ വരുന്നവര്‍ എമര്‍ജന്‍സി ലൈറ്റിട്ടു കാണിച്ചാല്‍ നിര്‍ത്താന്‍ ആവശ്യപ്പെടില്ല. കൂടാതെ വാഹനത്തില്‍ ഗണേഷ് കുമാറിന്റെയോ ജഗദീഷിന്റെയോ പോസ്റ്ററോ സ്റ്റിക്കറോ പതിച്ചിരിക്കുകയും വേണം. എങ്കില്‍ ഒരു കാരണവശാലും ഉദ്യോഗസ്ഥ സംഘം തടയുകയില്ല. ദിവസവും വാഹന പരിശോധന എന്ന പേരില്‍ നിരവധി യാത്രക്കാരെയാണ് ഇവര്‍ അനാവശ്യമായി തടഞ്ഞുനിര്‍ത്തി സഞ്ചാരസ്വാതന്ത്യം നിഷേധിക്കുന്നത്. ഇരുചക്രവാഹനം മുതല്‍ മണ്ണ് മാന്താന്‍ പോകുന്ന ജെസിബിയും തടയുന്ന കൂട്ടത്തിലെ വാഹനങ്ങളാണ്. ഫ്‌ളയിംഗ് സ്‌ക്വാഡ് സംഘത്തിന്റെ അനാവശ്യ പരിശോധനക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഒരു സിവില്‍ പോലീസ് ഓഫീസറും തെരഞ്ഞെടുപ്പ് ചുമതലയിലുളള രണ്ട് ജീവനക്കാരനും ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു ക്യാമറാമാനും അടങ്ങുന്നതാണ് ഒരു സ്‌ക്വാഡിലുള്ളത്. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കാനും പണത്തിന്റെ ഒഴുക്ക് തടയാനും ബന്ധപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് ജനാധിപത്യ വിശ്വാസികളുടെ ആവശ്യം.
















