മുഹമ്മ: കോളനി നിവാസികളുടെ പരിദേവനങ്ങള്‍ക്ക് കാതോര്‍ത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി എസ് രാജീവിന്റെ പര്യടനം ശ്രദ്ധേയമായി. ഇന്നലെ മുഹമ്മ പഞ്ചായത്തിലെ പുളിമൂട്,കുറവന്‍പറമ്പ്,തടുത്തുവെളി കോളനികളിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ ആദ്യ പര്യടനം. കോളനികളില്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട നിരവധിപേര്‍ സ്ഥാനാര്‍ത്ഥിയെ സ്‌നേഹാദരങ്ങളോടെ വരവേറ്റു. അടിസ്ഥാന വര്‍ഗ്ഗ വികസനത്തില്‍ ഇടത്-വലത് മുന്നണികള്‍ പരാജയപ്പെട്ടതിന്റെ നേര്‍സാക്ഷ്യം ഈ കോളനികള്‍ വിളിച്ചോതുന്നു. പത്ത് മുതല്‍ 40 വര്‍ഷംവരെയായി കോളനികളില്‍ താമസിക്കുന്ന പലര്‍ക്കും പട്ടയംപോലും ലഭിച്ചിട്ടില്ലെന്ന സത്യം ജനകീയ തഹശില്‍ദാര്‍ എന്ന് പേരെടുത്ത പി എസ് രാജീവിന് മുന്നില്‍ അവര്‍ മനസ്സ് തുറന്നു. അടുത്ത ചൊവ്വാഴ്ചയ്‌ക്ക് മുമ്പ് ഇതിന് പരിഹാരമുണ്ടാക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പരാതിപ്പെട്ടവരില്‍ സി പി എം പാര്‍ട്ടിമെമ്പറന്മാര്‍വരെ ഉണ്ടായിരുന്നു. രണ്ടുമണിക്കൂറോളം കോളനിനിവാസികളുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.
ബ്രോസ് ഇന്ത്യ കമ്പനികളിലെ തൊഴിലാളികളോടും ജീവനക്കാരോടും,ആര്യക്കരയില്‍ നടന്ന മഴക്കാല പൂര്‍വ്വ രോഗ പ്രതിരോധ സെമിനാറിലും മരുത്തോര്‍വട്ടത്തെ മരണവീട്ടിലും ആരോഗ്യ അന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്ന സ്ഥലത്തും വോട്ടഭ്യര്‍ത്ഥിച്ചു. സ്ഥാനാര്‍ത്ഥിയോടൊപ്പം ബി ജെ പി മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് അനില്‍കുമാര്‍,ബി ഡി ജെ എസ് പഞ്ചായത്ത് ചെയര്‍മാന്‍ ശ്രീധരന്‍,സെക്രട്ടറി നടേശന്‍,രാഷ്‌ട്രീയ സ്വയം സേവക് സംഘ് കാവുങ്കല്‍ യൂണിറ്റ് കാര്യവാഹക് പി ടാഗോര്‍,ഗോപി,ബാബുകുട്ടന്‍,പുഷ്പന്‍ തടുത്തുവെളി എന്നിവരും ഉണ്ടായിരുന്നു.
















