കുട്ടനാട്: കണ്‍സ്ട്രക്ഷന്‍ ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം ബിഎംഎസ് ജില്ലാ സമ്മേളനം പ്രസിഡന്റ് സദാശിവന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന സെക്രട്ടറി സലിം തെന്നലാപുരം ഉദ്ഘാടനം ചെയ്തു. ഇടതു വലതു മുന്നണികള്‍ തൊഴിലാളിക്ഷേമത്തിനു പ്രവര്‍ത്തിക്കാതെ നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ രാഷ്‌ട്രീയതാത്പര്യങ്ങള്‍ക്കായി വിനിയോഗിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബോര്‍ഡില്‍ നിന്നും ആയിരം കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വകമാറ്റി ദുര്‍വിനിയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ മുഖ്യപ്രഭാഷണം നടത്തി. സി.ജി.ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍, വി.വി. ലാലപ്പന്‍, ബിനീഷ് ബോയ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സി.ജി.ഗോപകുമാര്‍ (പ്രസിഡന്റ്), ബിനിഷ് ബോയ് (ജന. സെക്രട്ടറി) എന്നിവരടങ്ങിയ 35അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
















