ആലപ്പുഴ: പോസ്റ്റ് ഓഫീസുകള്‍ വഴി അയച്ചു ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേ അംഗീകൃത പോസ്റ്റല്‍ ബാലറ്റുകളായി സ്വീകരിക്കുകയുള്ളൂ. ഇപ്രകാരം അയയ്‌ക്കുന്ന കവറുകളില്‍ സ്റ്റാമ്പ് നിര്‍ബന്ധമല്ല. പോസ്റ്റല്‍ ബാലറ്റുകള്‍ അയയ്‌ക്കുമ്പോള്‍ 19 ന് രാവിലെ എട്ടിനു മുമ്പായി അതത് റിട്ടേണിങ് ഓഫീസര്‍മാരുടെ ഓഫീസുകളില്‍ എത്തുന്നുവെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. പൂരിപ്പിച്ച ഫോറം 12 പരിശീലനം നല്‍കുന്ന സെന്ററുകളിലെ ഹെല്‍പ് ഡസ്‌ക്കുകളില്‍ എല്പിക്കേണ്ടതാണ്. ക്രമനമ്പരിലും പാര്‍ട്ട് നമ്പരിലും സംശയമുള്ളവര്‍ക്ക് ഹെല്‍പ്പ് ഡസ്‌ക്കുകളില്‍ അവ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു.
















