ചേര്‍ത്തല: ആവേശം അലകടലായി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ എതിരേറ്റത് പതിനായിരങ്ങള്‍. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തിനായി ഒരുക്കിയിരുന്നത്. സിഎംഎസ് ബിഷപ്മൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തീര്‍ത്ത വേദിയിലേക്ക് ചേര്‍ത്തല അരൂര്‍ മണ്ഡലങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ മന്ത്രിയെ എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം സമ്മേളന നഗരിയിലേക്ക്. വാഹനത്തില്‍ നിന്നിറങ്ങി വേദിയിലേക്ക് നടന്നടുത്ത മന്ത്രിയെ കരഘോഷങ്ങളോടെയാണ് ജനങ്ങളെ തിരേറ്റത്.
തുടര്‍ന്ന് ബിജെപി ചേര്‍ത്തല നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, അരൂര്‍ മണ്ഡലം പ്രസിഡന്റ് ടി.സജീവ്‌ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഹാരമണിയിച്ചു. തുടര്‍ന്ന് ഘടകകക്ഷി നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഷാളണിയിച്ചു. പ്രീയപ്പെട്ട എന്റെ സഹോദരി സഹോദരന്മാരെ എല്ലാവര്‍ക്കും നമസ്‌കാരം എന്ന ഹിന്ദി കലര്‍ന്ന മലയാളത്തില്‍ അദ്ദേഹം സംസാരിച്ച് തുടങ്ങിയപ്പോള്‍ ഭാരത മാതാവിന് ജയ് വിളിച്ച് സദസ് ഇളകിമറിഞ്ഞു.
വെള്ളാപ്പള്ളി എന്ന്് പറയാനറിയാതെ വിഷമിച്ചതും സദസില്‍ ചിരി പടര്‍ത്തി. ഓരോ വാക്കിലൂടെയും ആംഗ്യത്തിലൂടെയും തന്റെ മുന്നിലിരിക്കുന്ന ജനസഹസ്രങ്ങളെ കയ്യിലെടുത്ത് രാജ്്‌നാഥ് സിംഗ് പ്രസംഗിച്ചത് അണികളില്‍ ആവേശം നിറച്ചു. കേരളത്തിലെ ഓരോ സംഭവ വികാസങ്ങളെ കുറിച്ചും വ്യക്തമായ ധാരണയോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. താഴ്ന്ന ജാതിയായി പോയതു കൊണ്ട് 87 ല്‍ കെ.ആര്‍.ഗൗരിയമ്മയ്‌ക്ക് മുഖ്യമന്ത്രിപദം നിരസിച്ചതും, മുഖ്യമന്ത്രി ആയപ്പോള്‍ കിളിരൂര്‍ പീഡനക്കേസിലെ വിഐപികളെ വിഎസ് ബോധപൂര്‍വം മറന്നതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്‍ഡ്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളമെന്നും ദൈവത്തിന്റെയും പ്രകൃതിയുടെയും അനുഗ്രഹം ഒരു പോലെ ഇവിടെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ. പി.കെ.ബിനോയ് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
സ്ഥാനാര്‍ത്ഥിമാരായ പി.എസ്. രാജീവ്, ടി. അനിയപ്പന്‍, ബിജെപി തെക്കന്‍ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഡിജെഎസ് കേന്ദ്രസമിതി അംഗം കെ.കെ. മഹേശന്‍, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, എല്‍ജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഹരിഹരന്‍, സാനു സുധീന്ദ്രന്‍, ബി. സുരേഷ്ബാബു, ടി. സജീവ് ലാല്‍, കെ. ജയകുമാര്‍, നിഷീദ് തറയില്‍, കെ.എസ്. ഷിബുലാല്‍, സി.എ. പുരുഷോത്തമന്‍, അഡ്വ. കെ. ആര്‍. അജിത്ത്, അഡ്വ.കെ. പ്രേംകുമാര്‍, എസ്. സാജന്‍, എം. ഗോപാലകൃഷ്ണന്‍, കെ. ബി. ഷാജി എന്നിവര്‍ സംസാരിച്ചു.
















