രാമപുരം: തെക്കന്‍ യെമനിലെ ഏദന്‍സില്‍ നിന്നും ഐ.എസ്.ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴിന്നാലിയുടെ മോചനം അനിശ്ചിതമായി നീളുന്നതില്‍ നാട്ടുകാരും ബന്ധുക്കളും ആശങ്കയില്‍.
മാര്‍ച്ച് 4-ാം തീയതിയാണ് വൃദ്ധസദനത്തില്‍ അക്രമണം നടത്തി ഇന്ത്യക്കാരായ നാല് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരെ വധിച്ചതിനു ശേഷം വൈദികനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഷറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ യമനില്‍ നടത്തുന്ന വൃദ്ധസദനത്തിലാണ് ആക്രമണം നടന്നത്. യമനിലെ സേവനം പൂര്‍ത്തീകരിച്ച് ഫാ.ടോം ഉഴുന്നാലി ഇന്ത്യയിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് ആക്രമണവും തട്ടിക്കൊണ്ടുപോകലും നടന്നത് വൈദികനെ വധിക്കുമെന്നും വിട്ടുനല്‍കാന്‍ വന്‍തുക മോചനദ്രവ്യമായി നല്‍കണമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയും കൂടി ചെയ്തതോടെ ബന്ധുക്കളും നാട്ടുകാരും പരിഭ്രാന്തിയിലായിരുന്നു.
തട്ടിക്കൊണ്ടുപോകല്‍ പുറംലോകം അറിഞ്ഞതു മുതല്‍ തന്നെ ബന്ധുക്കളും നാട്ടുകാരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് വൈദികന്റെ മോചനത്തിനായി രാമപുരം ഫൊറോന പള്ളിയില്‍ വികാരി റവ.ഡോ.ജോര്‍ജ്ജ് ഞാറക്കുന്നേലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യഞ്ജങ്ങളും നടന്നുവരുകയാണ് ഫാ.ടോം ഉഴുന്നാലി ജീവനോടെ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പില്‍ ബന്ധുക്കള്‍ ആശ്വാസത്തിലാണ്.
സര്‍ക്കാര്‍ മോചന ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിക്കൊണ്ടിരിക്കുകയാണെന്നും താമസിക്കാതെ തന്നെ മോചനം സാധ്യമാക്കും എന്നു മാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള സൂചനകള്‍.
















