ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന പരിപാടി ഒമ്പതു മുതല്‍ 11 വരെ നടക്കും. ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് ഒന്നു വരെയും തുടര്‍ന്ന് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും രണ്ടു ബാച്ചുകളായാണ് പരിശീലനം.
അരൂരില്‍ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ചേര്‍ത്തല പള്ളിപ്പുറം എന്‍എസ്എസ് കോളജിലെ ഓഡിറ്റോറിയത്തിലും ലക്ചര്‍ ഹാളിലും നടക്കും. ചേര്‍ത്തല മണ്ഡലത്തിലെ പരിശീലനം ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് സെമിനാര്‍ ഹാളിലും ലക്ചര്‍ ഹാളിലും നടക്കും.
ആലപ്പുഴയിലേത് ആലപ്പുഴ എസ്ഡിവി ഗേള്‍സ് സെന്റിനറി ഹാള്‍, ബസന്റ് ഹാള്‍ എന്നിവിടങ്ങളിലും അമ്പലപ്പുഴയിലേത് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം, (ന്യൂ ബ്‌ളോക്ക് ഹാള്‍ നമ്പര്‍ 2) എന്നിവിടങ്ങളിലും കുട്ടനാട്ടില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, നെല്ലു ഗവേഷണ കേന്ദ്രം സെമിനാര്‍ ഹാള്‍ എന്നിവിടങ്ങളിലും നടക്കും.
ഹരിപ്പാട്ട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാള്‍ നമ്പര്‍ 1, ഹാള്‍ നമ്പര്‍ 2, ഹാള്‍ നമ്പര്‍ 3 എന്നിവിടങ്ങളിലും കായംകുളത്ത് എംഎസ്എം കോളജ് ഹാള്‍ നമ്പര്‍ 1, ഹാള്‍ നമ്പര്‍ 2 എന്നിവിടങ്ങളിലും മാവേലിക്കരയില്‍ ബിഷപ്പ് ഹോഡ്ജ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം, മിഡില്‍ വിങ് എന്നിവിടങ്ങളിലും ചെങ്ങന്നൂരില്‍ ക്രിസ്ത്യന്‍ കോളജ്, ഓഡിറ്റോറിയം, പുലിയൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും പരിശീലനം നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.
















