Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രജ്ഞനായ ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 08:09 pm IST
in Samskriti

”അപ്പോള്‍, ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും പോയി തൊഴുന്നതിന്റെ പൊരുള്‍ എന്താണ് മുത്തച്ഛാ? അതൊന്നും ആവശ്യമില്ല എന്നാണോ?” ഉമ ഔത്സുക്യം പ്രകടിപ്പിച്ചു.

”അതൊക്കെ വേണം മോളേ. ബാഹ്യവും പ്രതീകാത്മകവുമായ ഒരു സങ്കല്‍പ്പമാണ് ക്ഷേത്രത്തിലെ ഈശ്വരന്‍. സ്‌കൂളില്‍ മേശപ്പുറത്തു ഒരു ഭൂഗോളമാതൃക വെച്ചിട്ട് അദ്ധ്യാപകന്‍ പഠിപ്പിക്കാറില്ലേ? ഭൂമിക്ക് സാങ്കല്‍പ്പികമായ ഒരു അച്ചുതണ്ടുണ്ട്. അതില്‍ സ്വയം തിരിയുകയും സൂര്യനെ ചുറ്റുകയുമാണ് ഭൂമി എന്നൊക്കെ? നിങ്ങള്‍ വളരുമ്പോഴൊ? ആ അറിവും വളരുന്നു, വിശാലമാകുന്നു.

ഭൂമിയും സൗരയുഥങ്ങളും അവയുടെ അനന്തതയുമെല്ലാം നിങ്ങളുടെ ചിന്തകള്‍ക്കെല്ലാം അപ്പുറത്താണെന്നു കണ്ട് അമ്പരക്കുന്നു! അതുപോലെയാണ് ക്ഷേത്രവും ക്ഷേത്രജ്ഞനുമെന്ന് അറിയൂ.”

”ഒന്നുകൂടി വ്യക്തമാക്കണം മുത്തച്ഛാ.”

”ശരി. ശരീരമാണ് ക്ഷേത്രം; എല്ലാ ശരീരങ്ങളേയും അറിയുന്നവനാണ് ക്ഷേത്രജ്ഞന്‍. അഥവാ സര്‍വവ്യാപിയായ ബ്രഹ്മം എന്നു കൃഷ്ണന്‍ പറയുന്നുണ്ട്. ഉദാഹരണത്തിന്, ഉണ്ണിയുടെയും ഉമയുടെയും എന്റെയും ശരീരം (ക്ഷേത്രം) വേറെ വേറെയാണ്. പക്ഷെ, എല്ലാവരുടെയും അകത്തുള്ള ജീവചൈതന്യം ഒന്നുതന്നെയാണ്. അതിനെ (ബ്രഹ്മത്തെ)ഒരു ശ്ലോകത്തില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു:

സര്‍വ്വതഃ പാണിപാദം തത്

സര്‍വ്വതോളക്ഷി ശിരോമുഖം,

സര്‍വ്വതഃ ശ്രുതിമല്ലോകേ,

സര്‍വാമാവൃത്യ തിഷ്ഠതി. 13-13

എല്ലായിടത്തും കൈകാലുകളും കണ്ണുകളും ചെവികളും ഉള്ളതായി, ലോകത്തിലെ സകലതിനേയും ആവരണം ചെയ്തിരിക്കുന്നതാണത്.

”അങ്ങനെ വരുമ്പോള്‍ അയല്‍പക്കത്തെ മുഹമ്മദിന്റെയും യോഹന്നാന്റെയും ക്ഷേത്രങ്ങളില്‍-ശരീരമോ പള്ളിയോ ആയിക്കൊള്ളട്ടെ-നിറഞ്ഞിരിക്കുന്ന ക്ഷേത്രജ്ഞനാണ് എന്നിലും നിന്നിലുമൊക്കെ ഇരിക്കുന്നത് എന്നു അര്‍ത്ഥമാകും. ഈശ്വര ഭക്തിയുള്ളവര്‍ അതിനാല്‍ പരസ്പരം ബഹുമാനിക്കും, നോവിക്കാതെ നോക്കും, നോവുണ്ടായാല്‍ സാന്ത്വനിപ്പിക്കുകയും സഹായിക്കുകയും ചെയ്യും. അങ്ങനെ ചെയ്യണമെന്നാണ് ഗീത ഉപദേശിക്കുന്നത്.

”മനുഷ്യരില്‍ മാത്രമല്ല, പുല്ലിലും പുഴുവിലും സകലചരാചരങ്ങളിലും പരമാത്മ ചൈതന്യം നിറഞ്ഞിരിക്കയാണെന്ന് ഭഗവദ്ഗീത വ്യക്തമാക്കുന്നുണ്ട്.

സമം സര്‍വേഷു ഭൂതേഷു

തിഷ്ഠന്തം പരമേശ്വരം

വിനശ്യത്സ്വവിനശ്യന്തം

യഃ പശ്യതി സ പശ്യതി 13-27

”സകല ഭൂതങ്ങളിലും സമമായി ഇരിക്കുന്ന പരമേശ്വരനെ, എല്ലാം നശിച്ചാലും നശിക്കാത്തവനായി യാതൊരുവര്‍ കാണുന്നുവോ, അവര്‍ ശരിയായി കാണുന്നു; സത്യം കാണുന്നു എന്നാണ് അര്‍ത്ഥം.

”ഒരു കാര്യം കൂടി പറയാം. ക്ഷേത്രത്തില്‍ പോയാല്‍ നടയില്‍നിന്നു നാം ഈശ്വരനെ സ്മരിച്ചു തൊഴാറുണ്ടല്ലോ. എങ്ങനെയാ തൊഴുന്നത്?”

”നെഞ്ചോടു ചേര്‍ത്ത് ഇരുകൈയും കൂപ്പുന്നു” ഉമ പറഞ്ഞു.

”അതു വാസ്തവത്തില്‍, നമ്മുടെ അകത്തുള്ള ഈശ്വരന്റെ നേരെ ഉയരുന്ന കൂപ്പുകൈ തന്നെയാണ്. മറ്റൊരു ക്ഷേത്രത്തെ അഥവാ ഒരാളെ കണ്ടാലും നാം മാന്യമായി കൈകൂപ്പാറുണ്ടല്ലോ. അതും യഥാര്‍ത്ഥത്തില്‍ ആ ക്ഷേത്രത്തിനകത്ത്-ശരീരത്തിനകത്ത്-സ്ഥിതി ചെയ്യുന്ന ക്ഷേത്രജ്ഞനായ ഈശ്വരനെ വണങ്ങല്‍ അങ്ങനെയാണ്. പലരും ഇതു കേവലം ചടങ്ങായോ കാപട്യമായോ കൊണ്ടുനടക്കുന്നു.

മറിച്ചു ഗീതാര്‍ത്ഥം അറിഞ്ഞാണ് ചെയ്യുന്നതെങ്കിലോ? എങ്ങും സമത്വം, സ്‌നേഹം, ശാന്തി ഇവ മാത്രം. ഇത്തരത്തിലുള്ള ഒരു ജ്ഞാനക്കണ്ണുണ്ടാകണം ഓരോരുത്തര്‍ക്കും എന്നുപറഞ്ഞുകൊണ്ടാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പതിമൂന്നാം അദ്ധ്യായം അവസാനിപ്പിക്കുന്നത്. എന്താ, നിങ്ങള്‍ക്കും അതിനുവേണ്ടി ശ്രമിച്ചുകൂടേ?” മുത്തച്ഛന്‍ ചോദിച്ചു.

”ശ്രമിക്കാം മുത്തച്ഛാ” കുട്ടികള്‍ രണ്ടുപേരും ഒപ്പം പറഞ്ഞു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.