Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആവേശമുയര്‍ത്തി അമിത്ഷാ മണിമലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 10:40 pm IST
inKottayam

മണിമല: മണിമലയാറിന്റെ തീരം ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ അലകടലായി. ബിജെപിയുടെ കേരളത്തിലെ മുന്നേറ്റത്തിന്റെ പരിഛേദമായിരുന്നു മണിമലയിലേക്ക് ഒഴുകിയെത്തിയ ജനസാഗരം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാക്കുകള്‍ക്ക് മുമ്പില്‍ ആവേശ ഭരിതരായ ജനം വിജയമല്ലാതെ മറ്റൊന്നുമല്ല ലക്ഷ്യമിടുന്നതെന്ന് തെളിയിക്കുകയായിരുന്നു.

ഉച്ചകഴിഞ്ഞ് 3.05ന് കറിക്കാട്ടൂര്‍ സിസിഎം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ അമിത്ഷായെ സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ സ്വീകരിച്ചു. തുടര്‍ന്ന് സമ്മേളനം നടക്കുന്ന മണിമല പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് കാറിലാണ് അദ്ദേഹം എത്തിയത്. മണിക്കൂറുകള്‍ക്ക് മുമ്പേ മണിമലയിലെ ഓരോ വീഥികളും ഉത്സവ പ്രതീതിയില്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളുമായി വാഹനങ്ങളിലും ഘോഷയാത്രയായും ജനങ്ങള്‍ സമ്മേളനവേദിയിലേക്ക് ഒഴുകുകയായിരുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ആയിരങ്ങളെക്കൊണ്ട് സമ്മേളന നഗരി നിറഞ്ഞിരുന്നു. അമിത് ഷായേയും മറ്റു നേതാക്കളെയും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വി.എന്‍. മനോജിനെയും സമീപമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ആര്‍പ്പു വിളികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്.

ദേശീയ നിര്‍വ്വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആമുഖ പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങിയത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞ അദ്ദേഹം ഇതേ മാതൃകയില്‍ കേരളത്തിലും ഭരണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിച്ചു. രാജ്യത്തെ അഴിമതി തുടച്ചു നീക്കിയ മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഭരണമാണ് നടത്തുന്നത്. ഇടത് വലത് മുന്നണികളുടെ അഴിമതി ഭരണം കണ്ടുമടുത്ത കേരള ജനതയ്‌ക്ക് പാവപ്പെട്ടവനുവേണ്ടിയുള്ള ഭരണമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. പുതിയ ആശയങ്ങള്‍ ഉള്ള സര്‍ക്കാരാണ് കേരളത്തില്‍ വരേണ്ടത്. യുവാക്കള്‍ ജോലി അന്വേഷിച്ച് സംസ്ഥാനം വിടുകയാണ്. ഇതിനെല്ലാം പരിഹാരം വേണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിലും വരണമെന്നും കണ്ണന്താനം പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ മിമിക്രി ആര്‍ട്ടിസ്റ്റാണ് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍. കേരളത്തിനുവേണ്ടി എന്തു നന്മയാണ് ഇദ്ദേഹം ചെയ്തത്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വീട് ഭരിച്ചത് ഗണ്‍മാനായ സലിംരാജാണ്. അടൂര്‍ പ്രകാശിന് സീറ്റ് നല്‍കരുതെന്ന് പറഞ്ഞ കെ. പി.സി.സി. പ്രസിഡന്റ് സുധീരന്‍ ഒടുവില്‍ അടൂര്‍ പ്രകാശിനുവേണ്ടി വോട്ടുതേടിയതും വിരോധാഭാസമായെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എന്‍ഡിഎയുടെ വലിയൊരു മുന്നേറ്റമാണ് രാജ്യത്തെമ്പാടും കാണുന്നതെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ഏക പ്രകടന പത്രിക എന്‍ഡിഎയുടേതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും ബംഗാളിലേതുപോലെ കേരളത്തിലും ഒന്നിക്കുന്ന കാലം വിദൂരമല്ലെന്ന് ബി. രാധാകൃഷ്ണമേനോന്‍ പറഞ്ഞു. എന്‍ഡിഎ ഇരുമുന്നണികളെയും പരാജയപ്പെടുത്തുന്ന മുന്നണിയായി കേരളത്തില്‍ മാറിക്കഴിഞ്ഞു. ദേശീയ രാഷ്‌ട്രീയത്തില്‍ നിന്ന് കേരള രാഷ്‌ട്രീയവും മാറി നില്‍ക്കില്ലെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.ബിജെപി നേതാക്കളായ വി. മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ബി. രാധാകൃഷ്ണമേനോന്‍, എന്‍.ഹരി, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ്, ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

Kerala

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

പുതിയ വാര്‍ത്തകള്‍

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.