ആലപ്പുഴ: തെരഞ്ഞെടുപ്പ് പിരിവ് നല്‍കാത്തതിന് അറുപതുകാരിയായ വീട്ടമ്മയെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ കേസെടുത്തു. ആലപ്പുഴ ചാത്തനാട് സ്വദേശിനിയായ വീട്ടമ്മ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയ്‌ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ നോര്‍ത്ത് പോലീസാണ് കേസെടുത്തത്. ഭര്‍ത്താവ് തെരഞ്ഞെടുപ്പ് പിരിവ് കൊടുക്കാത്തതിലുള്ള വിരോധം മൂലം മേയ് മൂന്നിനു രാവിലെ 8.30ന് മൂന്നു യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
















