ചേര്‍ത്തല: അംഗപരിമിതര്‍ക്ക് ഡ്രൈവിങിന്റെ ലോകത്തേക്ക് പ്രവേശനമൊരുക്കി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍. കെവിഎം കോളജിലെ മിഥുന്‍ കെ. ദേവ്, അഖില്‍ കര്‍ത്ത, ശരത് എസ്. കുമാര്‍, കിരണ്‍ വില്യം, മുഹമ്മദ് ഹിദാഷ്, ജിയോ ബനഡിക്ട് എന്നിവര്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ഹാന്‍ഡി കാര്‍ ആണ് വികലാഗര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടവര്‍ക്കും ജന്മനാ കാലിന് സ്വാധീനമില്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് കാറിന്റെ പ്രവര്‍ത്തനം. വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിലിരുന്ന് കൊണ്ട് തന്നെ കാര്‍ ഓടിക്കുവാന്‍ സാധിക്കും.
മുപ്പതു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. കൈ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ബ്രേക്കിങ് സിസ്റ്റം അംഗപരിമിതര്‍ക്ക് ഉപകാരപ്രദമാകും. ഇരുപതിനായിരം രൂപയോളമാണ് നിര്‍മാണ ചെലവ്.
പരിഷ്‌ക്കാരങ്ങള്‍ വരുത്തി കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. കോളജിലെ മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നിതിന്‍രാജാണ് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത്.
















