കല്‍പ്പറ്റ : ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങണമെന്ന് യുവമോര്‍ച്ച ജില്ലാകമ്മിറ്റി.
കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലമായി കേരളത്തിലെ യുവജനതയെ വഞ്ചിക്കുന്ന നിലപാടുമായാണ് ഇരുമുന്നണികളും കേരളത്തില്‍ ഭരണം നടത്തിയത്. ഓരോ തെരഞ്ഞെടുപ്പുകാലത്തും പൊള്ളയായ വാഗ്ദനങ്ങള്‍ നടത്തി കേരളത്തിലെ യുവജനങ്ങളെ വഞ്ചിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി കേരളത്തില്‍ നയമന നിരോധനം നടത്തിയ സര്‍ക്കാര്‍ യുവജനങ്ങളുടെ സംരക്ഷകരായി അവതരിക്കാന്‍ ശ്രമിക്കുന്നത് അപമാനകരമാണ്. ഇത് കേരളത്തിലെ യുവജനത തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇരു മുന്നണികളുടെയും യുവജന വഞ്ചനക്കെതിരെയുള്ള വിധിയെഴുത്താവും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. രണ്ട് വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ യുവജനതയുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. മുദ്ര ബാങ്ക്, ദീനദയാല്‍ ഉപാധ്യായ കരകൗശല്‍ യോജന, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
കേരളത്തിലെ സര്‍ക്കാര്‍ നിയമന നിരോധനം നടപ്പിലാക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ രണ്ടരലക്ഷം തസ്തികകളിലാണ് നിയമനം നടത്താന്‍ ഒരുങ്ങുന്നത്. ഈ വസ്തുതകള്‍ കേരളത്തിലെ യുവജനങ്ങള്‍ മനസ്സിലാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം.സി, അദ്ധ്യക്ഷത വഹിച്ചു. ജിതിന്‍ഭാനു, ടി.എം.സുബീഷ്, ധനില്‍കുമാര്‍, അജേഷ്, രാജീവ്.എം. ആര്, നിഥുന് രവീന്ദ്രന്, അരുണ്‍.കെ, ശ്യാം കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: