ആലപ്പുഴ: സിപിഎമ്മിന്റെയും മുതിര്‍ന്ന നേതാക്കളുടെയും പീഡനം സഹിക്കവയ്യാതെ വരുന്ന 12നു മുമ്പ് സിപിഎം ജില്ലാകമ്മറ്റി ഓഫീസിനു മുന്നില്‍ ജീവനൊടുക്കുമെന്ന് മുന്‍ പ്രവര്‍ത്തകന്‍. മായിത്തറ ചാരമംഗലം മുരളീഭവനത്തില്‍ ആര്‍.എം. മുരളീധരന്‍ (45) ആണ് ജീവനൊടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. പ്രമുഖ സിപിഎം നേതാവായ സ്ഥാനാര്‍ത്ഥിയാണ് തന്നെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളക്കേസില്‍ കുടുക്കി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് കഴകം ജീവനക്കാരനായ തന്റെ ജീവിതം പ്രതിസന്ധിയിലാണെന്നും മുരളീധരന്‍ പറഞ്ഞു.
















