ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം അഞ്ചിനു രാവിലെ 7.45 മുതല്‍ കളക്ടറേറ്റ് ഗോഡൗണില്‍ നടക്കും. എല്ലാ വരണാധികാരികളും ജീവനക്കാരും രാവിലെ ഏഴിന് വാഹനവുമായി എത്തണം. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയും സ്ഥാനാര്‍ഥികളെയും വരണാധികാരികള്‍ അറിയിപ്പ് നല്‍കി പങ്കെടുപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
















