ആലപ്പുഴ: ജില്ലയിലെ എന്‍.ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാന മന്ത്രിക്ക് പുറമേ ഈ ആഴ്ചയില്‍ മൂന്ന് കേന്ദ്രമന്ത്രിമാര്‍ കൂടി എത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ, കേന്ദ്ര രാസവളം മന്ത്രി അനന്ത കുമാര്‍ എന്നിവരാണ് ജില്ലയില്‍ പ്രചാരണ പ്രവര്‍ത്തനത്തിന് എത്തുന്നത്. രാജ്‌നാഥ് സിംഗ് ഏഴിന് ചേര്‍ത്തലയിലും അനന്ത കുമാര്‍ അഞ്ചിന് ഹരിപ്പാടും കാര്‍ത്തികപള്ളിയിലും പങ്കെടുക്കുന്നു. ഒന്‍പതിന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം,അമ്പലപ്പുഴ മേഖലകളില്‍ എത്തുന്നു. മൂന്ന് മന്ത്രിമാരും എത്തുന്നത് പൊതുപരിപാടികളില്‍ സംബന്ധിക്കാനാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് കെ. സോമന്‍ അറിയിച്ചു.
















