തിരുവനന്തപുരം: എന്‍ഡിഎ മുന്നോട്ടുവെച്ചതുപോലെ ഒരു വികസനരേഖ ഇടതു-വലതു മുന്നണികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎ മുന്നോട്ടുവച്ച രണ്ടാം ഭൂപരിഷ്കരണ നിയമത്തെക്കുറിച്ച് ഇരുവര്‍ക്കും ഒന്നും പറയാനില്ല. ഇടതുപക്ഷം കൊണ്ടുവന്ന ഭൂപരിഷ്കരണം കാലഹരണപ്പെട്ടു.
ഇരുമുന്നണികളും എല്ലാ മേഖലയിലും പരാജയമാണെന്ന് തെളിയിച്ചു. കേരളത്തിന്റെ കടം ഒന്നരലക്ഷം കോടിയാക്കി വര്‍ധിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. മോദി സര്‍ക്കാരിന്റെ സഹായത്തോടെ വികസനരേഖയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കാനാകുമെന്നും തുഷാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: