ബത്തേരി : ജില്ലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന്നായി വനാതിര്‍ത്തികളില്‍ നിര്‍മ്മിച്ച കല്മതിലുകള് തകരുന്നു.നിര്‍മ്മാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനുമുമ്പാണ് മതിലുകല്‍ തകരുന്നത്. ആവശ്യത്തിന് അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കാതെ മതിലുകള്‍ നിര്‍മ്മിക്കുന്നതാണ് മതിലുകള്‍ തകരാന്‍ കാരണം. ജില്ലയില്‍ വനാതിര്‍ത്തി മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന്നായാണ് വനാതിര്‍ത്തികളില്‍ വനംവകുപ്പ് മുന്‍കയ്യെടുത്ത് കല്മതിലുകല് സ്ഥാപിച്ചത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും നര്മ്മാണത്തിലെ അപാകത കാരണം തകരുകയാണ്. നൂല് പ്പുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും ചെതലയം ഭാഗത്തും ഇത്തരത്തില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കല്മതില് നിര്‍മ്മാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനു മുമ്പ് തകര്‍ന്നത്. നിലവില്‍ പഴേരി ഭാഗത്ത് നിര്‍മ്മിച്ച് കല്മതില് തകര്‍ന്ന് കിടക്കുകയാണ്. ഇവിടെയും നിര്‍മ്മാണത്തിലെ അപാകതയാണ് മതില് തകരാന്‍ കാരണമായിരിക്കുന്നത്. നിര്‍മ്മാണത്തിന് ആവശ്യമായ സിമന്റ് ഉള്‍പ്പടെയുള്ള അസംസ്കൃത വസ്തുക്കള്‍ വേണ്ടത്ര അളവില്‍ ഉപയോഗിക്കാതിരുന്നതാണ് മതിലുകള്‍ തകരാന്‍ കാരണമായത്. ഇതോടെ ഇതുവഴി ആനയുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ വീണ്ടും കൃഷിയിടത്തിലേക്ക് കടക്കുന്നതും കര്‍ഷകര്‍ക്ക് കൂടുതല്‍ ദുരിതമാണ് നല്‍കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് വന്യമൃഗശല്യത്തിന് പരിഹാരമായി വനാതര്ത്തിപ്രദേശങ്ങളിലെ ചതുപ്പ് നിലങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കിലോമീറ്ററുകള്‍ നീളത്തില്‍ കല്മതില് നിര്‍മ്മിച്ചത്. നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന് നിര്‍മ്മാണത്തില്‍ അഴിമതിനടത്തിയതും ഈ പദ്ധതിയും താളം തെറ്റാന്‍ ഇടയാക്കി. വനംവകുപ്പ് ഇടപെട്ട് മതില് തകര്‍ന്ന ഭാഗങ്ങള്‍ വീണ്ടും നിര്‍മ്മിക്കുകയാണ് ഉണ്ടായത്ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഉപകാരപെടുന്ന തരത്തില്‍ മതിലുകള്‍ നിര്‍മ്മിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: