ബത്തേരി : കുടിവെള്ളം കിട്ടാക്കനി ബത്തേരി ദൊട്ടപ്പന്‍കുളം പണിയ കോളനിവാസികളും പുതിച്ചോല കോളനിവാസികളുമാണ് ദുരിതത്തിലാ യത്. കോളനിയില്‍ ഉണ്ടായിരുന്ന കുടിവെള്ള കിണര്‍ വറ്റിയതോടെ വെള്ളത്തിന്നായി ദൂരെ സ്ഥലങ്ങളിലെ കുടിവെള്ളസ്രോതസ്സുകളെയാണ് കോളനിക്കാര്‍ ആശ്രയിക്കുന്നത്.
പന്ത്രണ്ടോളം കുടംബങ്ങള്‍ ഉപയോഗിച്ചിരുന്ന കോളനിയിലെ കിണര്‍ വറ്റിയതോടെ ദൂരസ്ഥലങ്ങളില്‍ നിന്നും തലച്ചുമടായിട്ടാണ് കോളനിക്കാര്‍ കുടിവെള്ളം കോളനിയിലേക്ക് എത്തിക്കുന്നത്. സമീപത്തെ കൃഷിയിടത്തിലൂടെയായിരുന്നു ഇതുവരെ കോളനിക്കാര്‍ കുടിവെള്ളം എടുക്കാന്പോയിരുന്നത്. എന്നാല്‍ ഇവിടെ ഇഞ്ചികൃഷിആരംഭിച്ചതോടെ ഇതുവഴിയുള്ള സഞ്ചാരവും നിലച്ചു.ഇതോടെ കിലോമീറ്ററോളം ചുറ്റിവേണം കോളനിയില്‍ കുടിവെള്ളം എത്തിക്കാന്‍ ഈ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി അടക്കമുള്ള കുടിവെള്ള സ്രോതസ്സുകള്‍ കോളനിയില്‍ എത്തിക്കണമെന്നാണ് കോളനിക്കാര്‍ പറയുന്നത്.
കുപ്പാടി പുതിച്ചോല കോളനിയിലെ അഞ്ചോളം കുടുംബങ്ങള്‍ കുടിക്കുന്നതിന്നും ഭക്ഷണം പാകംചെയ്യുന്നതിന്നും ഉപയോഗിക്കുന്നത് കോളനിയിലെ കിണറിലെ മലിനജലമാണ്. കിണറിലെ വെള്ളം ഉപയോഗിക്കുന്നത് രോഗങ്ങള്‍ പിടിപെടാന്‍ കാരണമാവുന്നതായും കോളനിക്കാര്‍ പറയുന്നു. പച്ചനിറത്തില്‍ ചെളി നിറഞ്ഞ വെള്ളമണ് കോളനിയിലെ കുട്ടികളടക്കമുള്ള നാല്‍പ്പതോളം പേര് ഉപയോഗിക്കുന്നത്. ഈ വെള്ളം സ്ഥാരിമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുട്ടികളടക്കമുള്ളവര്‍ക്ക് പലവിധ രോഗങ്ങളും ഉണ്ടാവുന്നതായി കോളനിക്കാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കോളനിയില്‍ ശുദ്ധജലമെത്തിക്കാന്‍ നടപടിവേണമെന്നും നാട്ടുകാരും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: