കല്‍പ്പറ്റ : തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ ഡമ്മി സ്ഥാനാര്‍ത്ഥികളുടേത് ഉള്‍പ്പെടെ എട്ട് പത്രികകള്തള്ളി. കല്‍പ്പറ്റയില്‍ വെല്‍ഫയര്‍പാര്‍ട്ടിയുടെ ഡമ്മിസ്ഥാനാര്ത്ഥി ബിനു.വി.കെ പത്രിക പിന്‍വലിച്ചു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെയാണ്. കല്‍പ്പറ്റയില്‍ അഖിലഭാരത ഹിന്ദുമഹാസഭാ സ്ഥാനാര്‍ത്ഥി രാജുവിന്റെപത്രിക തള്ളിയത് ഫോം 26 അഫിഡവിറ്റ് സമര്പ്പിക്കാതിരുന്നതിനെതുടര്ന്നാണ്. അഫിഡവിറ്റ് സമര്‍പ്പിക്കാനുള്ള അവസാനതീയതി 29 ആയിരുന്നു. കല്‍പ്പറ്റയില്‍ പത്രികനല്‍കിയ സിപിഐ എംഎല് റെഡ്സ്റ്റാര്‍ സ്ഥാനാര്‍ത്ഥി നസിറുദ്ദീന്‍ ക്രിമിനല്‍ കേസില്‍ ശിക്ഷ വിധിച്ചിട്ടുള്ളതിനാല്‍ മത്സരിക്കാന്‍ യോഗ്യനല്ല എന്ന് കണ്ടെത്തിയാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാര്‍ത്ഥികളായ വേലായുധന് നായര്‍ (സിപിഐ എം), പി.ജി.ആനന്ദ്കുമാര്‍( ബിജെപി) എന്നിവരുടെയും പത്രിക തള്ളി. ബത്തേരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മണിനാരായണനെ പിന്താങ്ങിയവരില് ഒരാള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആളാണ് എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പത്രിക തള്ളി. സിപിഎം ഡമ്മി സ്ഥാനാര്‍ത്ഥി വാസുദേവന്റെ പത്രികയും തള്ളി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഡമ്മി സ്ഥാനാര്‍ത്ഥികളായ വി.ആര്. പ്രവീജ്(സിപിഎം) പാലേരി രാമന്(ബിജെപി) എന്നിവരുടെയും പത്രിക തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: