Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തെളിവുണ്ടോ, തെളിവ്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 07:26 pm IST
inSamskriti

അദ്ധ്യായം-22

”യുദ്ധം പകുതി കഴിഞ്ഞു അല്ലേ മുത്തച്ഛാ ?” ഉണ്ണി ചോദിച്ചു.

”അതെന്താ ഉണ്ണി അങ്ങനെ ചോദിച്ചത്.?”

”ഭഗവദ്ഗീതയുടെ പകുതി കഴിഞ്ഞില്ലെ ഒന്‍പത് അദ്ധ്യായങ്ങള്‍? പതിനെട്ടില്‍ പാതി എന്നാണ് മുത്തച്ഛാ ഞാന്‍ ഉദ്ദേശിച്ചത്. ”

”ഓ അതുശരി! ” മുത്തച്ഛന്‍ ചിരിച്ചു. അതേ നമ്മള്‍ ഭഗവദ്ഗീതയുടെ പരമമായ തത്ത്വങ്ങള്‍ മിക്കവാറും ചര്‍ച്ചചെയ്തുകഴിഞ്ഞു. ഇനിയുള്ളകുറേ വിശദീകരണങ്ങളും ആവര്‍ത്തനങ്ങളും അനുഭവപ്പെടുത്തലുകളുമൊക്കെയാണ്. അതിലേയ്‌ക്കു പത്താം അദ്ധ്യായത്തില്‍ -വിഭൂതിയോഗത്തില്‍- ഭഗവാന്‍ തന്റെ മഹത്വവും ശക്തിയും വിവരിച്ചുതുടങ്ങുന്നു. ഒരുതരം പൊങ്ങച്ചം പറയലാണെന്നുതോന്നിയേക്കാം.

കുറച്ചുകഴിഞ്ഞപ്പോള്‍ അതെല്ലാം സമ്മതിച്ചുകൊണ്ടുതന്നെ കൂടുതല്‍ അറിയാന്‍ അര്‍ജ്ജുനന്‍ ഇങ്ങനെ ചോദിച്ചു.

കഥം വിദ്യാമഹം യോഗിന്‍

ത്വാം സദാ പരിചിന്തയന്‍?

കേഷു കേഷു ച ഭാവേഷു

ചിന്ത്യോസി ഭഗവന്‍ മയാ? 10 -17

23. ഹേ,യോഗേശ്വരാ! ഞാന്‍ ഏതുവിധത്തില്‍ എപ്പോഴും ധ്യാനിച്ചാലാണ് അങ്ങയെ അറിയുക?

24.ഹേ, ഭഗവാനേ! ഏതേതു ഭാവങ്ങളിലാണ് ഞാന്‍ അങ്ങയെ ചിന്തിക്കേണ്ടത്?

അര്‍ജ്ജുന! എന്റെ ദിവ്യങ്ങളായ വിഭൂതികള്‍ പറഞ്ഞാല്‍ തീരുന്നതല്ല. എങ്കിലും പ്രധാനപ്പെട്ടവ നിന്നോടു പറയാമെന്ന മുഖവുരയോടെ ഇരുപത്തൊന്നുശ്ലോകങ്ങളില്‍ വിവരിച്ചശേഷം ഭഗവാന്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

അഥവാ ബഹുനൈതേന

കിം ജ്ഞാതേന തവാര്‍ജ്ജുന?

വിഷ്ടദ്യാഹമിദം കൃത്സ്‌നം

ഏകാംശേന സ്ഥിരോ ജഗത് 10-42

അല്ലെങ്കില്‍ ഹേ, അര്‍ജുനാ, ഒരുപാടറിഞ്ഞിട്ട് നിനക്കെന്തുപ്രയോജനമാണുള്ളത്.? എന്റെ ചെറിയ ഒരംശംകൊണ്ട് മാത്രം ഈ ജഗത്തിനെമുഴുവന്‍ ഞാന്‍ താങ്ങിനിര്‍ത്തുന്നു എന്നു നീ മനസ്സിലാക്കിയാലും.

”ഭഗവാന്‍ അങ്ങനെ എളുപ്പത്തില്‍ കാര്യം തിര്‍ത്തു, അല്ലേ മുത്തച്ഛാ”? ഉണ്ണി ചോദിച്ചു.

”ഏയ് അങ്ങനെ കരുതേണ്ട. അര്‍ജ്ജുനനുണ്ടോ വിടുന്നു? പതിനൊന്നാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജ്ജുനന്‍ ഭഗവാനെ’മണിയടിച്ചുതുടങ്ങി!’

എന്നെ അനുഗ്രഹിക്കാനായി അങ്ങ് ഉപദേശിച്ച ആത്മതത്ത്വങ്ങളാല്‍ എന്റെ വ്യാമോഹം മാറിയിരിക്കുന്നു. ഭഗവാനേ! അങ്ങയുടെ അനന്തമായ മാഹാത്മ്യങ്ങളും കേട്ടു. പക്ഷേ അതു ചെറിയ അംശമല്ലേ ആകുന്നുള്ളൂ? മുഴുവനുമായ അങ്ങയുടെ രൂപം എത്ര വലുതായിരിക്കുമെന്ന് ഊഹിക്കാനേ കഴിയുന്നില്ല. അത് ദര്‍ശിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ദയവായി എന്നെ അനുഗ്രഹിച്ചാലും.”

”ഞാന്‍ അതാണ്, ഇതാണ് എന്നൊക്കെ പറഞ്ഞാല്‍ പോരാ ഭഗവാനേ! തെളിവുനല്‍കണം, തെളിവ്. എന്നല്ലേ അര്‍ജ്ജുനന്റെ ആവശ്യം”? ഉണ്ണിചോദിച്ചു.

”അതുശര്യാ. വായ്‌പായസം പോരാ നെയ്‌പായസം തന്നെ കിട്ടണം. എന്നു ഞാനാണെങ്കിലും പറയും” ഉമ ഉണ്ണിയെ പിന്താങ്ങി.”രണ്ടുപേരുംകൊള്ളാമല്ലോ!” മുത്തച്ഛന്‍ ചിരിച്ചു. ”ഏതായാലും ഭഗവാന്‍ ഒട്ടും അമാന്തിച്ചില്ല. അര്‍ജ്ജുനനോട് പറഞ്ഞു.”

”എന്റെ അനന്തവും അത്ഭുതകരവുമായ വിശ്വരൂപം നീ കണ്ടുകൊള്ളൂ അര്‍ജ്ജുനാ. പക്ഷേ നിന്റെ ഇപ്പോഴുള്ള കണ്ണുകള്‍ക്കത് കാണാനുള്ള ശക്തി പോരാത്തതുകൊണ്ടു ഞാനിതാ ദിവ്യചക്ഷുസ്സും തരുന്നു”

”സഞ്ജയന് വ്യാസഭഗവാന്‍ കൊടുത്തതുപോലെഅല്ലേ മുത്തച്ഛാ” ഉമചോദിച്ചു.

”അതേ സഞ്ജയനും അങ്ങനെ വിശ്വരൂപം കാണുവാന്‍സാധിച്ചു. മൂന്നാമതൊരാള്‍ കണ്ടിട്ടില്ല. താന്‍കണ്ടത് എന്തൊക്കെയെന്നു സഞ്ജയന്‍ പിന്നെ ധൃതരാഷ്‌ട്രര്‍ക്ക് വിവരിച്ചുകൊടുക്കുന്നതായിട്ടാണ് ഭഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നത്. അതില്‍ ഒരു ശ്ലോകം ഇതാണ്.

ദിവി സൂര്യ സഹസ്രസ്യ

ഭവേദ് യുഗപദുത്ഥിതാ

യദിതാഃ സദൃശീ സാസ്യാത്

ഭാസസ്തസ്യ മഹാത്മനഃ 11-12

ആകാശത്തില്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ചാല്‍ ഉണ്ടാകുന്ന പ്രഭ ആ മഹാത്മാവിന്റെ പ്രഭയ്‌ക്കു തുല്ല്യമായേക്കാം എന്നാണ് സഞ്ജയന്റെ നിരീക്ഷണങ്ങളിലൊന്ന.് അത്ഭുതകരങ്ങളായ കാഴ്ചകളെ പറ്റിപറയാന്‍ വാക്കുകിട്ടാത്തവര്‍ ഈ ശ്ലോകത്തെ കൂട്ടു പിടിക്കാറുണ്ട്. ലോകത്തില്‍ ആദ്യത്തെ അണുബോംബ് സ്‌ഫോടനം നടന്നപ്പോള്‍ ഒരു പാശ്ചാത്യ ശാസ്ത്രജ്ഞന്റെ നാവില്‍ വന്നതും. ( സന്ദര്‍ഭം മോശമാണെങ്കില്‍ കൂടി) ഈ ശ്ലോകമായിരുന്നു വത്രേ. എന്തൊക്കെയായാലും വിശ്വരൂപദര്‍ശനത്തെ ആര്‍ക്കും വാക്കുകളിലൂടെ വിവരിക്കാനാവില്ല. എന്നതാണ് വാസ്തവം.

”പക്ഷേ, വരകളിലൂടെ ചിത്രകാരന്മാര്‍ അത് സാധിച്ചിട്ടുണ്ട് മുത്തച്ഛാ! ഞാന്‍ കണ്ടിട്ടുണ്ട് വലിയ ഒരുചിത്രം ഉണ്ണി പറഞ്ഞു.”

”ഉവ്വോ? മുത്തച്ഛന്‍ ചുമ്മാ അത്ഭുതം ഭാവിച്ചു. (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.