കൊല്ലം: എന്‍ഡിഎ കൊല്ലം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പ്രൊഫ.കെ.ശശികുമാര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11.45ന് ജില്ലാ കളക്‌ട്രേറ്റില്‍ വരാണാധികാരിയായ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ഓഫ് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം പ്രദീപ്കുമാര്‍ മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.
ജെഎസ്എസ് ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍.രാജന്‍ബാബു, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.വി.വിനോദ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ആശ്രാമം പ്രേംലാല്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധരന്‍, എസ്.രഞ്ജന്‍, എല്‍ജെപി വൈസ് പ്രസിഡന്റ് മോഹനലാല്‍, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീരാജ്, ജില്ലാ സെക്രട്ടറി വലിയകാവ് രാജു, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത്, ജെഎസ്എസ് നേതാവ് അഡ്വ.രാജു, ബിജെപി കൗണ്‍സിലര്‍മാരായ കോകില എസ്.കുമാര്‍, തൂവനാട്ട് വി.സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് കെ.ശശികുമാര്‍ കളക്‌ട്രേറ്റില്‍ എത്തിയത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുമ്പ് ശാരദാമഠത്തിലും തുടര്‍ന്ന് ആര്‍.ശങ്കര്‍ പ്രതിമയിലും ആയ്യന്‍കാളി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി.
















