ഇടുക്കി: ചൂട് വീണ്ടും കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ബുധനാഴ്ച ഉപയോഗിച്ചത് 80.3371 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോഡുകളെ ഭേദിച്ചാണ് ഉപഭോഗം എണ്‍പത് ദശലക്ഷം യൂണിറ്റ് കടന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ശരാശരി 70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച സ്ഥാനത്താണിത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച 78.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ ഞായറാഴ്ച്ച ഇത് 71.73 ആയി കുറഞ്ഞിരുന്നു. പിന്നീട് ചൊവ്വാഴ്ച്ച 78.6298 ദശലക്ഷം യൂണിറ്റായി ഇത് കുത്തനെ ഉയര്‍ന്നിരുന്നു. ഓരോ ദിവസവും പുതിയ റെക്കോര്‍ഡാണ് വൈദ്യുതി ഉപഭോഗത്തില്‍ രേഖപ്പെടുത്തുന്നത്. വൈദ്യുതി ഉപഭോഗം ഇത്രകണ്ട് ഉയര്‍ന്നപ്പോഴും സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത് 27.675 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ്.
ബാക്കി 52.662 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്നും വലിയ വിലയ്ക്ക് വാങ്ങിയതാണ്.
ഇടുക്കി ഡാമില്‍നിന്നും ഉത്പാദിപ്പിച്ചത് 9.649 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. 26 ന് ഇത് 11.144 ദശലക്ഷം യൂണിറ്റായിരുന്നു. ഡാമിലെ ജലനിരപ്പ് താഴുന്നതിനാല്‍ കഴിഞ്ഞ ആഴ്ച്ച വൈദ്യുതി ഉല്പാദനം 8 ദശലക്ഷം യൂണിറ്റായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ വൈദ്യുതി ഉപഭോഗം കൂടിയത് ഉത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കെഎസ്ഇബിയെ നിര്‍ബന്ധിതരാക്കുകയായിരുന്നു. ജില്ലയിലെ ഡാമുകളിലെല്ലാം തന്നെ ഇനി 35 ശതമാനത്തില്‍ താഴെ മാത്രമാണ് വെള്ളമുള്ളത്.
ഈ സാഹചര്യത്തില്‍ കുടിവെള്ള ലഭ്യതപോലും ഹൈറേഞ്ചില്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. വെള്ളമെടുത്തിരുന്ന ചെറു നീര്‍ച്ചാലുകള്‍ വറ്റി വരണ്ട് കിടക്കുകയാണ്.
ചൂട് കൂടിയതോടെ പകല്‍സമയങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതും കുറഞ്ഞിട്ടുണ്ട്. മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നതും ഹൈറേഞ്ചില്‍ പോലും ഇത്രയും അധികം പേര്‍ക്ക് സൂര്യാഘാതമേല്‍ക്കുന്നതും സംസ്ഥാനത്ത് ഇത് അപൂര്‍വമായാണ്. വരുംദിവസങ്ങളില്‍ ചൂട് വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ നിലവിലെ റെക്കോര്‍ഡ് പഴങ്കഥയാകുമെന്നാണ് കെഎസ്ഇബി അധികൃതര്‍തന്നെ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: