ന്യൂദല്‍ഹി: ഭാരതത്തിന്റെ ഗതിനിര്‍ണ്ണയ സംവിധാനത്തിലെ അവസാന ഉപ്രഗ്രഹം പിഎസ്എല്‍വി-സി33 ന്റെ വിക്ഷേപണ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ സാങ്കേതിക വിദ്യയില്‍ പുതു പാതയാണ് തുറന്നതെന്നും ഇത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ നല്കിയ സമ്മാനമാണിത്. ഇതിന്റെ സഹായം ഭാരതത്തിന് പുറമെ സാര്‍ക്ക് രാജ്യങ്ങള്‍ക്കെല്ലാം ലഭ്യമാകുമെന്നും മോദി ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. ഐഎസ്ആര്‍ഒയിലെ എല്ലാ ശാസ്ത്രജ്ഞന്മാരെയും രാജ്യത്തെ എല്ലാ ജനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: