ബത്തേരി : ബത്തേരി മണ്ഡലത്തില്‍ തന്റെ വിജയം സുനിശ്ചിതമാണെന്ന് ജെആര്‍എസ് സംസ്ഥാനഅദ്ധ്യക്ഷയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ.ജാനു. നാമനിര്‍ദേശപത്രിക സമര്‍പ്പ ണം കഴിഞ്ഞതിനുശേഷം കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇടതു വലതു മുന്നണികളുടെ പൊള്ളത്തരങ്ങള്‍ വനവാസികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. കിടപ്പാടത്തിനും അന്നത്തിനും വെള്ളത്തിനുംവേണ്ടി വനവാസികള്‍ നരകിക്കുന്നു. ബത്തേരിയിലെ ഇടതു വലതു മുന്നണികളുടെ കാപട്യം തിരിച്ചറിഞ്ഞ് അവര്‍ എന്നെ വിജയിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. വരണാധികാരിയായ പി.എം. ഗോപിനാഥന് മുമ്പാകെയാണ് ഒരു മണിയോടെ ജാനു പത്രിക സമര്‍പ്പിച്ചത്. രാവിലെ 7.30ന് മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഗോത്രാചാരപ്രകാരമുള്ള പൂജകള്‍ക്ക് ശേഷമാണ് രാഷ്ട്രീയ പ്രവേശനത്തിനുള്ള ആഹ്വാനം കൈകൊണ്ടത്. ഗോത്രമൂപ്പന് ചന്ദ്രന് കാര്യമ്പാടിയുടെ കാര്‍മ്മികത്വത്തിലായിരുന്നു പരിപാടികള്‍. തുടര്‍ന്ന് പുല്‍പ്പള്ളി മാവിലാംതോട് പഴശ്ശികുടിരത്തില് എത്തി അവര്‍ പുഷ്പാര്‍ച്ചന നടത്തി. ജെആര്‍എസ് സംസ്ഥാന വര്‍ക്കിങ് ചെയര്മാന് ഇ.പി. കുമാരദാസ്, കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹന്‍ മാസ്റ്റര്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.എം. ഷാജി, ബിജെപി ജില്ലാ കമ്മിറ്റിയംഗം പി.സി. ഗോപിനാഥ്, എന്നിവരോടൊപ്പമാണ് ജാനു പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടന്ന പ്രചരണ യാത്രക്ക് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, ജെഎസ്എസ് രാജന് ബാബു വിഭാഗം ജില്ലാ പ്രസിഡന്റ് വി. മുഹമ്മദ്, ബത്തേരി ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി. മധു, ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍, ബിഡിജെഎസ് ജില്ലാ വൈസ്പ്രസിഡന്റ് ടി. വിശ്വനാഥന്, കൂട്ടാറ ദാമോദരന്‍, , കെ.പ്രേമാനന്ദന്, എം. അരവിന്ദന്, രാധാ സുരേഷ്, ഗായത്രി കൃഷ്ണന്‍കുട്ടി, അജിത, കെ.കെ. രാജപ്പന്, ബിജു കാക്കത്തോട്, പി.കെ.മാധവന്, ബാബു കാര്യമ്പാടി, രവി തിരുവണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: