കൊച്ചി: ബാലസാഹിതീ പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്കാരത്തിന് പി.കെ.ഗോപി അര്‍ഹനായി. പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമായ മെയ് 10ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സി.രാധാകൃഷ്ണന് പുരസ്കാരം സമ്മാനിക്കും. എസ്.രമേശന് നായരുടെ അധ്യക്ഷതയില്‍ മാടമ്പ് കുഞ്ഞുക്കുട്ടന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: