ആലപ്പുഴ: എന്‍ഡിഎ അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എല്‍. പി. ജയചന്ദ്രന്, ആലപ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ്, ചേര്‍ത്തല നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പി. എസ്. രാജീവ് എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആലപ്പുഴ സബ്കളക്ടര്‍ മുമ്പാകെ രണ്‍ജിത്ത് ശ്രീനിവാസ് പത്രിക നല്‍കിയത്. മുല്ലയ്ക്കല് ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനമായെത്തിയായിരുന്നു പത്രിക സമര്‍പ്പണം. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡന്റ് ഡി. സുരേഷ്, ബിഡിജെഎസ് ആലപ്പുഴ മണ്ഡലം കണ്‍വീനര്‍ രാജേഷ്, നേതാക്കളായ സാനു, പി. വി. വേണുഗോപാല്‍, ബിജെപി ജില്ലാവൈസ് പ്രസിഡന്റ് പി. കെ. വാസുദേവന്‍, മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, നേതാക്കളായ ആര്. ഉണ്ണികൃഷ്ണന്, സി. എസ്. രജി. രഞ്ജന്‍ പൊന്നാട്, ജി. മോഹനന്, ടി. മോഹനന്, കേരള വികാസ് കോണ്‍ഗ്രസ് നേതാക്കളായ പി.എസ്. സുമേഷ്, നാരായണന് കുട്ടി എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
എന്‍ഡിഎ അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എല്‍. പി. ജയചന്ദ്രന് കളക്ട്രേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ ശംഭുദേവന്‍ നായര്‍ മുമ്പൊകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ കൊട്ടാരം ഉണ്ണികൃഷ്ണന്, മണ്ഡലം ഇന്‍ചാര്‍ജ് വി. ശ്രീജിത്ത്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കെ. പ്രദീപ് അമൃതമഠം, ബിജെപി നിയോജക മണ്ഡലം ഭാരവാഹികളായ കെ വിജയനാഥന്, അനില്‍ പാഞ്ചജന്യം, വി. ബാബുരാജ്, വി. സി. സാബു, ആര് കണ്ണന്, ബിജു തുണ്ടില്‍, ജി. രമേശന്, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുഷ്പരാജന്‍, കെ. പി. പരീക്ഷിത്ത്, കെ. പ്രദീപ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വെള്ളക്കിണര്‍ ജംങ്ഷനില്‍ നിന്നും പ്രകടനമായാണ് കളക്ട്രേറ്റിലെത്തിയത്.
ചേര്‍ത്തല മണ്ഡലം സ്ഥാനാര്‍ത്ഥി പി.എസ്. രാജീവ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസില്‍ ഉപവരണാധികാരി മുന്‍പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ബിജെപി തെക്കന്‍ മോഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്, എം.വി. രാമചന്ദ്രന്, ജെഎസ്എസ് നിയോജകമണ്ഡലം സെക്രട്ടറി പീതാംബരന്, ബിഡിജെഎസ് നേതാക്കളായ നിഷീദ് തറയില്‍, എസ്. രാജേഷ് എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പം ഉായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: