കൊല്ലം: സംസ്ഥാന കരാട്ട ചാമ്പ്യന്‍ഷിപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30, മെയ് ഒന്ന് തീയതികളിലായി കൊല്ലം വിമല ഹൃദയസ്കൂളിലാണ് സബ് ജൂനിയര്‍-കേഡറ്റ് ജൂനിയര്‍ അണ്ടര്‍ 21 കരാട്ടെ മത്സരങ്ങള്‍ നടക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാല് ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. 14 ജില്ലകളില്‍ നിന്നും 600 അഭ്യാസികള്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിന് കരാട്ടെ ഏഷ്യന്‍ റഫറിയായ എസ്.രഘുകുമാര്‍ നേതൃത്വം നല്‍കും. 30ന് രാവിലെ 9ന് എന്‍.കെ.പ്രേമചന്ദ്രന് എംപി ഉദ്ഘാടനം നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് മുഖ്യാതിഥിയായിരിക്കും. മത്സരത്തില്‍ വിജയിക്കുന്നവര്‍ മെയ് 20 മുതല്‍ 23 വരെ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ കരാട്ടെ അസോസിയേഷന് പ്രസിഡന്റ് എസ്.രഘുകുമാര്‍, സെക്രട്ടറി സണ്ണി ഗീവര്‍ഗീസ്, കണ്‍വീനര്‍ എസ്.വിജയന്, കെ.ജി.ശ്യാമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: