തിരുവനന്തപുരം: മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയില്‍ അഴിച്ചു പണി നടത്തില്ലെന്ന് പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം കെപിസിസി പുനഃസംഘടന അധികം താമസിയാതെ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു.
ലീഗിന്റെ അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ ഭാഗമായി നാളെ താന്‍ ദല്‍ഹിയിലെത്തി ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനത്തിലും രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് താനില്ലെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: