Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുള വിമാനത്താവളം: സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണം : എം.ടി.രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 10:04 pm IST
in Pathanamthitta

പത്തനംതിട്ട: ആറന്മുള വിമാനത്താവളം സംബന്ധിച്ച് ഇപ്പോഴുള്ള നിലപാട് സിപിഎം വ്യക്തമാക്കണമെന്ന് ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശ് ആവശ്യപ്പെട്ടു. എന്നാല്‍ ആറന്മുള വിമാനത്താവളം ഈ തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമേ അല്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാജോര്‍ജ്ജ്. ആറന്മുളയില്‍ വിമാനത്താവളം വേണമെന്ന നിലപാടിന് മാറ്റമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.ശിവദാസന്‍നായര്‍. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംഗമത്തില്‍ ആറന്മുള വിമാനത്താവളം ഈ തെരഞ്ഞെടുപ്പിലും സജീവമായ ചര്‍ച്ചയാകുമെന്ന് തെളിഞ്ഞു. ആറന്മുള വിമാനത്താവളത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ശക്തികള്‍ ഇപ്പോഴും സജീവമാണെന്നും അണിയറയില്‍ അതിനായി ചരടുവലികള്‍ നടക്കുന്നുണ്ടെന്നും എം.ടി.രമേശ് പറഞ്ഞു. ആറന്മുള വിമാനത്താവളത്തിന് വേണ്ടി നികത്തിയ പാടത്തെ മണ്ണ് മാറ്റി പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് കോടതി ഉത്തരവിട്ടിട്ടും ജില്ലാ കളക്ടര്‍ അനുസരിക്കാഞ്ഞതിനെത്തുടര്‍ന്ന് ഈ വിഷയം നിയമസഭയിലുന്നയിക്കണമെന്ന് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരതിന് തയ്യാറായില്ല. അതുകൊണ്ട് ആറന്മുളയിലെ വിമാനത്താവളത്തോടുള്ള സിപിഎമ്മിന്റെ ഇപ്പോഴുള്ള നിലപാട് വ്യക്തമാക്കേണ്ടതാണ്. ബിജെപി വിമാനത്താവളത്തിന് എതിരല്ല. ആറന്മുളയില്‍തന്നെ വിമാനത്താവളം വേണമെന്ന ചിലരുടെ വാശിയാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കൃത്രിമമായ മാര്‍ഗ്ഗത്തിലൂടെ റിപ്പോര്‍ട്ടുകളുണ്ടാക്കി അനുമതികള്‍ സംഘടിപ്പിച്ച് നിയമവിരുദ്ധമായാണ് വിമാനത്താവള നിര്‍മ്മാണത്തിന് ശ്രമിച്ചത്.അഞ്ചുവര്‍ഷം യുഡിഎഫ്, അഞ്ചുവര്‍ഷം എല്‍ഡിഎഫ് എന്നിങ്ങനെ പരസ്പ്പരം ഭരണം കൈമാറി എടുക്കുന്ന സ്ഥിതിയ്‌ക്ക് മാറ്റമുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ആറന്മുള നിയോജകമണ്ഡലത്തിന്റെ വികസന മുരടിപ്പിന് ഇരു മുന്നണികളും ഉത്തരവാദികളാണ്. ആറന്മുളയിലെ എംഎല്‍എ യുഡിഎഫിന്റേതും പഞ്ചായത്തുകള്‍ ഭൂരിപക്ഷം ഭരിക്കുന്നത് എല്‍ഡിഎഫുമാണ്. രൂക്ഷമാകുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ഒരു ബൃഹത് പദ്ധതിയും ഈ മണ്ഡലത്തില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ആറന്മുള ജലസമൃദ്ധമാണ്. എന്നിട്ടും കുടിക്കാന്‍ ശുദ്ധജലം ലഭിക്കാത്തതിന് കാരണം കാലങ്ങളായി ഇവിടെ അധികാരം കൈയാളുന്നവരാണ്. വികസനം എന്നത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതാണ്. സ്‌കൂള്‍ കെട്ടിടങ്ങളും റോഡുകളും നിര്‍മ്മിച്ചതുകൊണ്ടുമാത്രം വികസനമാകില്ലെന്നും രമേശ് പറഞ്ഞു.

ആറന്മുളയില്‍ വികസന മുരടിപ്പാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാജോര്‍ജ്ജും അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമവും ശബരിമലയുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പത്തനംതിട്ടയിലും ആറന്മുളയിലും അപര്യാപ്തതകളേറെയുണ്ടെന്നും വീണാജോര്‍ജ്ജ് പറഞ്ഞു.

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി സമുച്ചയം, ഇലന്തൂരിലെ ഗവ.കോളേജ്, ആറന്മുളയിലെ എന്‍ജിനീയറിംഗ് കോളേജ് തുടങ്ങിയ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ. ശിവദാസന്‍നായര്‍ തന്റെ നേട്ടങ്ങള്‍ വിശദീകരിച്ചത്. മണ്ഡലത്തിലെ വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടം തന്നെ നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. സുബലപാര്‍ക്ക് നവീകരണമടക്കം പല നേട്ടങ്ങളും എംഎല്‍എയുടേതാക്കി അവകാശവാദം ഉന്നയിച്ചു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടിന്റെ ബലത്തിലാണ് ആറന്മുളയിലെ പല വികസനപ്രവര്‍ത്തനങ്ങളെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശ് ചൂണ്ടിക്കാട്ടി. ഇടതു വലതു മുന്നണികള്‍ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ജാതിയും മതവും സമുദായവും സമ്പത്തും നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നതെന്നും എം.ടി.രമേശ് ചൂണ്ടിക്കാട്ടി. ആറന്മുള നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിച്ചതിന് ഏതെങ്കിലും സമുദായത്തിന്റെ പരിഗണനവെച്ചാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് വീണാജോര്‍ജ്ജ് പറഞ്ഞു. അതേസമയം വീണാജോര്‍ജ്ജിന് വേണ്ടി സഭയുടേതായി വന്ന പ്രസ്താവനയെപ്പറ്റി അറിയില്ലെന്നും സഭയുടെ ആളെന്ന നിലയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പോസ്റ്ററുകള്‍ പതിപ്പിച്ചത് ശ്രദ്ധയില്‍പെട്ടില്ലെന്നും വീണാജോര്‍ജ്ജ് പറഞ്ഞു. ഏതെങ്കിലും സമുദായത്തിന്റെ പേരില്‍ ജയിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ആറന്മുളയില്‍ നടപ്പില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവദാസന്‍നായരുടെ പക്ഷം.

പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ സെക്രട്ടറി എബ്രഹാം തടിയൂര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.