കണ്ണൂര്‍: രക്താര്ബൂദവും അതുപോലുള്ള മാരക രോഗങ്ങളും ബാധിച്ച അനേകര്‍ക്കായി ഒരു രക്തമൂല കോശ ദാതാവിനെ കണ്ടെത്തുന്നതിനായി പ്രസാദ് ഫാന്‍സ് അസോസിയേഷനും (ആനപ്രേമിസംഘം കണ്ണൂര്‍), ദാത്രിയും സംയുക്തമായി രക്തമൂല കോശദാന ബോധവല്‍ക്കരണ രജിസ്ട്രേഷന് നടത്തുന്നു. 30ന് തളാപ്പ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഹാളില്‍ കാലത്ത് പത്ത് മുതല്‍ നാല് വരെയാണ് രജിസ്ട്രേഷന് ക്യാമ്പ്. കേരളത്തിലെ ആദ്യ രക്തമൂല കോശദാതാവും കേരളത്തിലെ ദാത്രിയുടെ ഡോണര്‍ ഡ്രൈവ് കോ-ഓര്‍ഡിനേറ്റര്‍ ആയ അബി സാം ജോണ്‍ ആണ് ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കുക.
രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് രക്തമൂല കോശദാനവും. രക്തദാനത്തിന് രക്തഗ്രൂപ്പ് സാമ്യം വേണ്ടത് പോലെ രക്തമൂല കോശദാനത്തിന് ജനിതക സാമ്യം അത്യാവശ്യമാണ്. എച്ച് എല്‍ എ ടൈപ്പിങ്ങ് വഴിയാണ് ജനതികസാമ്യം നിര്‍ണയിക്കുന്നത്. ദാത്രി ഇന്ത്യയിലെ മൂലകോശദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച1, 22,150 പേര് ദാത്രിയില്‍ രജിസ്റ്റര്‍ ചെയ്യുകയും അതില്‍ 153 പേര് മൂലകോശദാനം നടത്തുകയും ചെയ്തിട്ടുണ്ട്. 18 മുതല്‍ 50 വയസ്സ് വരെ ഉള്ള ആര്‍ക്കും ദാത്രി നടത്തുന്ന ക്യാമ്പ് വഴി രക്തമൂല കോശദാതാവായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എച്ച് എല്‍ എ യോജിക്കുകയും ദാതാവാകാന്‍ സന്നദ്ധനാകുകയും ചെയ്താല്‍ എച്ച്എല്‍എ ടൈപ്പിങ്ങ് സ്ഥിരീകരിക്കുന്നതിനായി രക്തസാബിളുകള്‍ ശേഖരിക്കും. തുടര്‍ന്ന് ആരോഗ്യപരിശോധനനടത്തി മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. രക്തമൂല കോശദാനം ചെയ്യുന്നതിന് മുമ്പായി തുടര്‍ച്ചയായി അഞ്ച് ദിവസം മജ്ജയിലുള്ള രക്തമൂല കോശങ്ങളെ രക്തത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള ജിസിഎസ്എഫ് ഇഞ്ചക്ഷന് എടുക്കും. അഞ്ചാം ദിവസം 3-4 മണിക്കൂറുകള്‍ കൊണ്ട് രക്തത്തില്‍ നിന്ന് മൂലകോശങ്ങള്‍ വേര്‍ത്തിരിച്ചെടുക്കുന്നു. ഇതിന് ശേഷം രക്തം തിരികെ നല്‍കുകയും ചെയ്യുന്നു. പത്രസമ്മേളനത്തില്‍ പ്രസാദ് ഫാന്‍സ് അസോസിയേഷന് ഭാരവാഹികളായ മനോജ് മാധവന് കെ.രൂപേഷ് കെ. രാജേഷ്, കെ.പി.ജോഷിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: