തലശ്ശേരി: ബിജൈപി സംസ്ഥാന സെക്രട്ടറിയും തലശ്ശേരി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി.കെ.സജീവന് ഇന്നലെ ഉച്ചയ്ക്ക് തലശ്ശേരി സബ് കലക്ടര്‍ക്ക് നാമനിര്‍ദ്ദേശ പത്രിക നല്കി. മുകുന്ദമല്ലര്‍ റോഡിലുള്ള തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, ദേശീയ കൗണ്‍സില്‍ അംഗം എ.പി.പത്മിനി ടീച്ചര്‍, മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വര്‍ക്കി വട്ടപ്പാറ, ബിഡിജെഎസ് ജില്ലാ കണ്‍വീനര്‍ രതീഷ് ബാബു, എം.പി.സുമേഷ്, കെ.വി.ശ്രീധരന്, കെ.ശ്രീജേഷ്, ഇ.മനീഷ് തുടങ്ങി എന്‍ഡിഎ നേതാക്കളും സ്ഥാനാര്‍ത്ഥിയോടൊപ്പം നാമനിര്‍ദ്ദേശ സമര്‍പ്പണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: