കൊച്ചി: ലോകപുസ്തകദിനത്തോടനുബന്ധിച്ച് ബുദ്ധ ബുക്സ് പ്രസാധനം ചെയ്ത ‘ഡോ. അംബേദ്കറും സാമൂഹ്യനീതിയും’ എന്ന പുസ്തകം കെപിഎംഎസ് സംസ്ഥാന പ്രസിഡന്റും വൈക്കം നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എന്‍. കെ. നീലകണ്ഠന്മാസ്റ്റര്ക്കു നല്കി ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരി പ്രകാശനം നിര്‍വഹിച്ചു.
ഡോ.അംബേദ്കറുടെ 125-ാമത് ജയന്തി വര്‍ഷാചരണത്തിന്റെ ഭാഗമായി ഭാരതീയവിചാരകേന്ദ്രം എറണാകുളം ജില്ലാസമിതി ആലുവ കേശവസ്മൃതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ടി. ജി. മോഹന്‍ദാസ് ‘സാമൂഹ്യഐക്യവും ഇന്നത്തെ ഭാരതവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഡോ. കെ. ശിവപ്രസാദ് അദ്ധ്യക്ഷനായ യോഗത്തില്‍ എ. ടി. സന്തോഷ്കുമാര്‍ സ്വാഗതവും വിചാരകേന്ദ്രം ജില്ലാ കാര്യദര്‍ശി പി.എസ്. അനിരുദ്ധന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: