ആലപ്പുഴ: എന്‍ഡിഎ അരൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്, ഹരിപ്പാട് മണ്ഡലം സ്ഥാനാര്‍ത്ഥി ഡി. അശ്വിനിദേവ്, കായംകുളം മണ്ഡലം സ്ഥാനാര്‍ത്ഥി ഷാജി എം. പണിക്കര്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. അരൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടി. അനിയപ്പന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് തുറവൂര്‍ മഹാക്ഷേത്രം, നാലുകുളങ്ങര ക്ഷേത്രം എന്നിവടങ്ങളില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ്. ചാവടി ഗുരുമന്ദിരത്തില്‍ ഗുരുപൂജയും പ്രാര്‍ത്ഥനയും നടത്തി. കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ട് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് തുറവൂരിലെത്തിയ സ്ഥാനാര്‍ത്ഥി കുടുംബാംഗങ്ങളോടൊപ്പം നാട്ടിലെ പ്രമുഖരുടെയും പാര്‍ട്ടി നേതാക്കന്മാരുടെയും അനുഗ്രഹം വാങ്ങിയതിനു ശേഷമാണ് പത്രിക സമര്‍പ്പണത്തിന് പുറപ്പെട്ടത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പാട്ടുകുളങ്ങരയിലെ ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസില്‍ നിന്നും പ്രകടനമായി ആണ് പട്ടണക്കാട് ബ്ലോക്ക് ഓഫീസില്‍ എത്തിയത്. പട്ടണക്കാട് ബ്ലോക്ക് ഓഫീസില്‍ അസി.റിട്ടേണിങ് ഓഫീസര്‍ ഡി.പ്രസന്നന് പിള്ള, ടി. അനിയപ്പന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക സമര്‍പ്പണത്തിനു ശേഷം സ്ഥാനാര്‍ത്ഥി കോടംതുരുത്ത്, പള്ളിത്തോട് എന്നിവിടങ്ങളില്‍ ഗൃഹ സമ്പര്‍ക്കത്തോടൊപ്പം മരണവീടുകളിലും എത്തിച്ചേര്‍ന്നു. സ്ഥാനാര്‍ത്ഥിയോടൊപ്പം ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ഷിബുലാല്‍, ബിജെപി മണ്ഡലം വൈസ്.പ്രസിഡന്റ് സി. മധുസൂദനന്, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എന്‍.വി.പ്രകാശന്, ദിലീപ്, രജീഷ് വാസുദേവന്‍, ബിജുദാസ് എന്നിവര്‍ ഉണ്ടായിരുന്നു.
ഷാജി എം പണിക്കര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ്. എന്‍ഡിഎ കേന്ദ്ര ഓഫീസില്‍ നിന്നും പുല്ലുകുളങ്ങര വഴി പ്രകടനമായെത്തി മുതുകുളം ബ്ലോക്ക് ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎ പ്രവര്‍ത്തകര്‍ ഹൈസ്ക്കൂള് ജംഗ്ഷനില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ഉച്ചയ്ക്ക് 2.30ന് പത്രിക ബിഡിഒ അനിസിന് സമര്‍പ്പിച്ചു. ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
കഠിനമായ ചൂടിനെ അവഗണിച്ചും നൂറുകണക്കിന് പ്രവര്‍ത്തകര്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് ഒപ്പം എത്തിയത് മാറ്റത്തിന്റെ സൂചനയാണെന്ന് ഷാജി എം പണിക്കര്‍ പറഞ്ഞു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രന്‍പിള്ള, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കണ്ടല്ലൂര്‍ രാജേന്ദ്രന്‍പിള്ള, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, സഞ്ജീവ് ഗോപാലകൃഷ്ണന്, രാജേഷ് തുടങ്ങിയ നേതാക്കള്‍ പത്രികാ സമര്‍പ്പണത്തില്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം പങ്കെടുത്തു.
ഹരിപ്പാട് സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു. ഹരിപ്പാട് ബ്ലോക്ക് ഓഫീസില്‍ എത്തിയ സ്ഥാനാര്‍ത്ഥി ബിഡിഒ മുമ്പാകെ മൂന്ന് സെറ്റ് പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവ് പുലര്‍ച്ചെ കുടുംബക്ഷേത്രമായ വാരണപ്പിള്ളി ക്ഷേത്രം, പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കായംകുളം ശ്രീരാമകൃഷ്ണാശ്രമം, ഒറ്റക്കാലില്‍ ഭഗവതി ക്ഷേത്രം, ചേരാവള്ളി ദേവീക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഹനുമാന് ക്ഷേത്രം, മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.
കായംകുളം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതിയായ കൈവല്യാനന്ദസ്വാമികളുടെ അനുഗ്രഹവും വാങ്ങി. പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിയോടൊപ്പം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍, ജില്ലാ സെക്രട്ടറി ജി. ജയദേവ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് എം. സോമന്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. അജിത്ശങ്കര്‍, പ്രണവം ശ്രീകുമാര്‍, ജില്ലാ കമ്മറ്റിയംഗം എന്‍. ചിത്രാംഗദന്‍, റ്റി. മുരളി, മഹിളമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശാന്തകുമാരി എന്നിവരും പത്രിക സമര്‍പ്പണത്തിന് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: