Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഇരുമുന്നണികളും വടകരയ്‌ക്ക് സമ്മാനിച്ചത് വികസന മുരടിപ്പ്: അഡ്വ. എം. രാജേഷ്‌കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 10:42 am IST
in Kozhikode

വെള്ളം കുടിപ്പിക്കുമോ….. കാലിക്കറ്റ് പ്രസ്സ് ക്ലബില്‍ നടത്തിയ വടകര മണ്ഡലം സ്ഥാനാര്‍ത്ഥി സംഗമത്തില്‍ എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി സി.കെ. നാണു വെളളം
കുടിക്കുന്നു

കോഴിക്കോട്: ഇരുമുന്നണികളും വടകരക്ക് സമ്മാനിച്ചത് വികസന മുരടിപ്പ് മാത്രമാണെന്ന് എന്‍ഡിഎ വടകര മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം. രാജേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വര്‍ഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എ വീണ്ടും വികസനത്തിന് വേണ്ടിയാണ് വോട്ടു ചോദിക്കുന്നത്. ഇതില്‍ 10 വര്‍ഷക്കാലം പ്രതിപക്ഷത്തിനൊപ്പവും 5 വര്‍ഷക്കാം ഭരണപക്ഷത്തിനൊപ്പവുമായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളിലൊന്നും നടപ്പാക്കാന്‍ കഴിയാത്ത വികസനം ഇനി എങ്ങനെ അദ്ദേഹത്തിന് മണ്ഡലത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. ഒരു മുന്നണിയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവര്‍ രണ്ടു ചേരികളായി തിരിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുന്ന കാഴ്ചയാണ് വടകരയിലുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജനതാദള്‍ നേതാവുമായ സി.കെ. നാണുവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജെഡിയു ജില്ലാ പ്രസിഡന്റുമായ മനയത്ത് ചന്ദ്രനും രണ്ടു ചേരികളിലായി വേര്‍പിരിഞ്ഞെന്ന് മാത്രം. ഇവര്‍ പ്രതിനിധീകരിക്കുന്ന ഇരുമുന്നണികളും സ്വീകരിച്ച നയങ്ങളാണ് വികസന മുരടിപ്പിന് കാരണമായത്.

വിദ്യാഭ്യാസമേഖലയില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ നിലവിലെ എംഎല്‍എക്കായിട്ടില്ല. 1950ല്‍ മടപ്പള്ളി കോളജ് വന്നതിനുശേഷം 1980ല്‍ മോഡല്‍ പോളിടെക്‌നിക് മാത്രമാണ് വന്നത്. ഇതിനപ്പുറത്തേക്ക് ഒരു സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വടകരയില്‍ കൊണ്ടുവരാനായിട്ടില്ല. എന്നാല്‍ സ്വകാര്യ മേഖലയില്‍ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കോഴിക്കോട് ജില്ലക്ക് പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം വടകരയിലേക്ക് കൊണ്ടുവരാന്‍ ശ്രമം പോലും നടത്തുന്നില്ല. വടകര നഗരത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഇത് പരിഹരിക്കാന്‍ പോലും സംവിധാനങ്ങളില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജനമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയില്ലാതായിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളും നെയ്‌ത്ത് തൊഴിലാളികളുമെല്ലാം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇതിനെല്ലാം എതിരായി ജനം വിധിയെഴുതും. എന്‍ഡിഎക്ക് അനുകൂലമാണ് ജനവിധിയെങ്കില്‍ വടകരയെ എഡ്യുക്കേഷന്‍ ഹബ്ബാക്കി മാറ്റുമെന്നും രാജേഷ്‌കുമാര്‍ പറഞ്ഞു. കുടിവെള്ള പ്രശ്‌നങ്ങളും മാലിന്യപ്രശ്‌നങ്ങളും പരിഹരിക്കാന്‍ അടിയന്തരമായി നടപടി കൈക്കൊള്ളും. പരമ്പരാഗത തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി വികസനരേഖ പുറത്തിറക്കാന്‍ തയ്യാറുണ്ടോയെന്നും രാജേഷ്‌കുമാര്‍ സംവാദത്തില്‍ പങ്കെടുത്ത സി.കെ. നാണു എംഎല്‍എയോട് ചോദിച്ചു.

എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായെന്ന് സി.കെ. നാണു എംഎല്‍എ അവകാശപ്പെട്ടു. ഇന്‍ഡോര്‍ സ്റ്റേഡിയവും റോഡുകളുമെല്ലാം ഇതിന് ഉദാഹരണമാണ്. കൊലപാതക രാഷ്‌ട്രീയത്തെ താനും തന്റെ പാര്‍ട്ടിയുടെ മുന്നണിയും അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരുവന്നെങ്കിലും ഇപ്പോഴാണ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ഏറ്റെടുത്ത ചുമതലകളെല്ലാം കൃത്യമായി നിര്‍വഹിച്ച തനിക്ക് വടകരയിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കൊലപാതക രാഷ്‌ട്രീയത്തിനെതിരെയുള്ള ജനവികാരം പ്രതിഫലിപ്പിക്കുമെന്ന് വടകര മണ്ഡലം ആര്‍എംപി സ്ഥാനാര്‍ത്ഥിയായ കെ.കെ. രമ തന്റെ സന്ദേശത്തില്‍ പറഞ്ഞു. രാഷ്‌ട്രീയ അസഹിഷ്ണുതക്കും എതിരെയായിരിക്കും ഈ ജനവിധി. ജനങ്ങളുടെ പ്രതിഷേധമായിരിക്കും ജനങ്ങളുടെ തീരുമാനത്തിലൂടെ പുറത്തുവരികയെന്നും അവരുടെ പ്രസ്താവനയില്‍ പറയുന്നു.കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. വിപുല്‍നാഥ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

World

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.