ന്യൂദല്‍ഹി: കോടതിയുടെയല്ല ഭക്തന്റെ വിശ്വാസമാണ് പ്രധാനമെന്ന് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. എല്ലാ മതങ്ങള്‍ക്കും പൊതു അളവുകോല്‍ പറ്റില്ലെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ.കെ വേണുഗോപാല്‍ പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശന നിരോധനം ഭരണഘടന അനുവദിച്ചതാണ്. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും വിലക്കില്ല. ഒരു പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്ക് മാത്രമാണ് വിലക്കുള്ളത്. മറ്റ് ആയിരക്കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് വിലക്കില്ല. ശബരിമലയിലെ ഒരുപ്രായപരിധിയിലുള്ള സ്ത്രീകളുടെ വിലക്ക് ഭരണഘടനയുടെ അനുമതിയോടെയുള്ളതാണ്.
ഹിന്ദുമതത്തില്‍ മാത്രമല്ല ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് വിവേചനമുള്ളത്. ചില മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് വിലക്കുണ്ട്. ഇത്തരം വിലക്കുകള്‍ ഭരണഘടന അനുവദിച്ചതാണ്, കെ.കെ വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ അളവുകോലെന്ന് സുപ്രീംകോടതി ബോര്‍ഡിനോട് ചോദിച്ചു. ശബരിമലയിലെത്തുന്ന പുരുഷന്മാരുടെ വ്രതശുദ്ധി കണക്കാക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. കേസില്‍ അടുത്ത തിങ്കളാഴ്ച വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: