ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയേത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം സ്വകാര്യ വാര്‍ഡില്‍ പ്രവേശിപ്പിച്ച സുഷമയെ ഇന്ന് രാവിലെ കാര്‍ഡിയോ ന്യൂറോ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എയിംസിലെ ഹൃദ്രോഗ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് സുഷമ സ്വരാജ് ഇപ്പോള്‍.
ഭാരതം സന്ദര്‍ശിക്കുന്ന പാക്കിസ്ഥാന് വിദേശകാര്യ സെക്രട്ടറി അയ്സാസ് അഹമ്മദ് ചൗധരിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: