മേപ്പയ്യൂര്‍: പേരാമ്പ്ര മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുകുമാരന്‍ നായര്‍ മേപ്പയ്യൂര്‍ മേഖലകളില്‍ പര്യടനം നടത്തി. വൈകീട്ട് മേപ്പയ്യൂര്‍ ആയിരാണി തറമ്മല്‍ സ്‌കൂളില്‍ നടന്ന പഞ്ചായത്ത് കണ്‍വെന്‍ഷന് ശേഷം മേപ്പയ്യൂര്‍ ടൗണില്‍ റോഡ് ഷോയും നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്, സെക്രട്ടറി സുരേഷ് കണ്ടോത്ത്, പ്രദീപന്‍ കണ്ണമ്പത്ത്, കെ. രാഘവന്‍, മധു പുഴയരികത്ത്, രാജീവന്‍ ആയടത്തില്‍, പുളിക്കൂല്‍ ബാബു, ബൈജു.ടി.എം, ബിനീഷ് വൈ. സി എന്നിവര്‍ റോഡ് ഷോക്ക് നേതൃത്വം നല്‍കി.
















