പേട്ട: ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫ്ളക്സ് ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ തെരഞ്ഞ് പിടിച്ച് ഇല്ലാതാക്കുന്നു. അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ വച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സ്വകാര്യ പുരയിടത്തില്‍ വച്ചിരിക്കുന്ന ബിജെപിയുടെ ഫ്ളക്സ് ബോര്‍ഡ് വരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും ഒത്തുചേര്‍ന്ന് നശിപ്പിക്കുകയാണ്. പേട്ട ജംഗ്ഷനിലുള്ള ബിജെപി തെരഞ്ഞെടുപ്പ് കാര്യാലയത്തിന് സമീപം സ്വകാര്യ പുരയിടത്തില്‍ വസ്തു ഉടമയുടെ അനുമതിയോടെ വച്ചിരുന്ന ബിജെപിയുടെ ഫ്ളക്സ് ബോര്‍ഡ് ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ അടിച്ചു കീറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്. ഫ്ളക്സ് തകര്‍ത്തത്. സംഭവത്തെത്തുടര്‍ന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ പോലീസില്‍ പ്രവര്‍ത്തകര്‍ പരാതി നല്കി. ഉദ്യോഗസ്ഥരുടെ നിയമാനുസൃതമല്ലാത്ത നടപടിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കാനാണ് ബിജെപി നേതൃത്വം തയ്യാറായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: